തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം വിലക്കാനാവില്ലെന്ന് ദേവസ്വംബോര്‍ഡിന് നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ചന്ദ്ര ഉദയ് സിംഗാണ് ദേവസ്വം ബോര്‍ഡിന് നിയമോപദേശം നല്‍കിയിരിക്കുന്നത്.
സുപ്രീംകോടതിയുടെ വിധി നടപ്പാക്കുകയാണ് ദേവസ്വംബോര്‍ഡിന് മുന്നിലുള്ള ഏക പോംവഴി. ചൊവ്വാഴ്ചത്തെ സുപ്രീംകോടതിയുടെ ഇടപെടലോടെ യുവതി പ്രവേശനം വേണമെന്ന വിധിയില്‍ കൂടുതല്‍ വ്യക്തത വന്നെന്നും ദേവസ്വംബോര്‍ഡിന് നിയമോപദേശം നല്‍കിയിരിക്കുകയാണ്.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് ഭരണഘടനാ ബെഞ്ച് സെപ്റ്റംബര്‍ 28ന് പുറപ്പെടുവിച്ച വിധിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: