കൊച്ചി: അപൂര്‍വ കോടതിവിധിയാണ് ശബരിമല വിഷയത്തില്‍ ഇന്ന് ഉണ്ടായത്. ഇനി നിര്‍വഹണം നടത്തേണ്ട സംസ്ഥാന സര്‍ക്കാരിനാണ് നിര്‍ണായക ഉത്തരവ്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ അത്യപൂര്‍വമാണ്. അതായത്, ശബരിമലക്കേസിലെ വിധി ശരിയായില്ല എന്ന അഭിപ്രായം കോടതിക്കുണ്ടായി.
അതേ സമയം, ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ മറ്റൊരു സാധാരണ ബെഞ്ചിന് അധികാരമില്ല. അതിനാല്‍ അവര്‍ സ്റ്റേ ചെയ്തില്ല. പക്ഷേ, സ്റ്റേ ചെയ്യാന്‍ പറ്റില്ലെന്നുറപ്പുണ്ടായിട്ടും അറിയാമായിട്ടും എന്തുകൊണ്ട് ബെഞ്ചിന്റെ ഉത്തരവില്‍ സ്റ്റേ ചെയ്തിട്ടില്ലെന്നു പറഞ്ഞു.
അതാണ് കോടതിയുടെ മര്യാദ. ഇതിന്റെ പേരില്‍ ഒരു തര്‍ക്കമുണ്ടാക്കി തലപുകയ്‌ക്കുകയോ തല തല്ലിക്കീറുകയോ ചെയ്യരുതെന്ന് കോടതി ധരിച്ചു.
അപ്പോള്‍ ഇനി നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അസാധാരണമായ നിലപാടിലൂടെ ഭരണഘടനാ ബെഞ്ച് വിധിയില്‍ പുനഃപരിശോധനക്ക് തയാറായ സാഹചര്യത്തില്‍ ആ വിധി വരുംവരെ പ്രവേശനം അനുവദിക്കുന്നതിനു മുമ്പുള്ള പഴയ സ്ഥിതി തുടരട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം.
ആരുടെയും വിജയവും പരാജയവും നോക്കാതെ സമാധാനം സംരക്ഷിക്കാന്‍ നോക്കേണ്ടത് സര്‍ക്കാരാണല്ലോ, ആ ഉത്തരവാദിത്തം മുഖ്യമന്ത്രി നിര്‍വഹിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
















