ലണ്ടന്‍: ബ്രക്സിറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ റദ്ദാക്കി. സ്വന്തം മന്ത്രിസഭയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ശക്തമായതിനേത്തുടര്‍ന്നാണ് യോഗം റദ്ദാക്കിയതെന്നാണ് വിവരം. ഇതോടെ ബ്രക്സിറ്റുമായി ബന്ധപ്പെട്ട നടപടികള്‍ ചൊവ്വാഴ്ചയും പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായി. ദി ഇന്‍ഡിപെന്‍ഡന്റ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ബ്രക്സിറ്റ് വിവാദത്തിലുടക്കി ബ്രിട്ടീഷ് ഗതാഗത മന്ത്രി ജോ ജോണ്സണ് രാജിവച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ സഹോദരനും മുന്‍ ബ്രിട്ടീഷ് വിദോശകാര്യമന്ത്രിയുമായ ബോറിസ് ജോണ്‍സണും ബ്രക്സിറ്റിനെ തള്ളി രംഗത്തെത്തിയിരുന്നു. ബ്രക്സിറ്റ് നീക്കത്തെ ഇരുവരും രൂക്ഷമായാണ് വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: