പാലക്കാട്: അയ്യപ്പധര്‍മ വിശ്വാസികളെ മനോരോഗികളെന്ന് ആക്ഷേപിച്ച ശശിതരൂര്‍ എംപി പറഞ്ഞത് പിന്‍വലിച്ചില്ലെങ്കില്‍ സ്പര്‍ദ്ധ പരത്തിയതിന് വിചാരണ നേരിടേണ്ടിവരുമെന്ന് ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള. അയ്യപ്പ വിശ്വാസികള്‍ക്ക് സ്റ്റോക് ഹോം സിന്ഡ്രോമാണെന്നാണ ഭാര്യയുടെ കൊലപാതകക്കേസില്‍ സംശയ സ്ഥാനത്തുള്ള തിരുവനന്തപുരത്തെ ഈ കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഇത് അമ്മമാരെയും സഹോദരിമാരെയും അവരുടെ ആരാധാ മൂര്‍ത്തി അയ്യപ്പനേയും അവഹേളിക്കുന്നതാണ്. തരൂര്‍ ഉടന്‍ ഇത് പിന്‍വലിക്കണം, ശബരിമല സംരക്ഷണ രഥയാത്രക്ക് പാലക്കാട് ജില്ലയിലെ പരിപാടിയായി കുളപ്പുള്ളിയില്‍ നല്കിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
ആരു വിചാരിച്ചാലും ഈ മുന്നേറ്റം തകര്‍ക്കാനാവില്ല. ധാര്മികതയ്ക്കുള്ള പോരാട്ടമാണ്. ലക്ഷ്യം ശബരിമല സംരക്ഷിക്കുകയാണ്. 40 വര്‍ഷമായി കമ്യൂണിസ്റ്റുകള്‍ ശബരിമല തകര്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, ശരണ മന്ത്രത്തെ അവര്‍ക്കാവില്ല.തോല്‍പ്പിക്കാനാവില്ല. കോണ്‍ഗ്രസ് നിലപാട് വഞ്ചനാപരമാണ്, നിര്‍ഭാഗ്യകരമാണ്. വിശ്വാസികള്‍ ഒന്നിച്ചു നിന്നാല്‍ തോക്കിനും ലാത്തിക്കും നമ്മെ തോല്‍പ്പിക്കാനാവില്ല, ശ്രീധരന് പിള്ള പറഞ്ഞു.
വിശ്വാസികളില്‍ 98 ശതമാനവും എതിര്‍ക്കുന്ന കാര്യം നടപ്പാക്കാന്‍, വശ്വാസികളോട് പ്രകടിപ്പിക്കുന്ന എതിര്‍പ്പിന്റെ വാശി എന്തിനാണെന്ന് ജാഥനയിക്കുന്ന ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ചോദിച്ചു. കേരള സ്വാതന്ത്യാനന്തരം എന്ത് വികസനം നേടി? മാറിമാറി ഭരിച്ചവര്‍ക്ക് സംസ്ഥാനത്തെ റോഡുകള്‍ക്കാവശ്യമായ വീതി കൂട്ടാനായോ? ദിവാനായിരുന്ന സര് സി പി കൊണ്ടുവന്നതല്ലാതെ എന്തു വ്യവസായമാണ് സംസ്ഥാന ഭരണത്തില്‍ വന്നത്. പ്രളയത്തിനു ശേഷം എന്ത് സഹായവും പുനരുത്ഥാന പ്രവര്ത്തനവുമാണവിടെ ഉണ്ടായത്. ഇങ്ങനെ കാലത്തിനു പിമ്പേ നടക്കുന്നതിനു പകരം, വിശ്വാസികള്‍ക്കെതിരേ ചെലവിടുന്ന സമയവും സമ്പത്തും ശേഷിയും പാഴാക്കാതെ സംസ്ഥാനത്തിന്റെ വികസനത്തിന് വിനിയോഗിച്ചുകൂടെ, തുഷാര്‍ ചോദിച്ചു. തെരഞ്ഞെടുപ്പുകഴിഞ്ഞ അധികാരമേറ്റാല്‍ സര്‍ക്കാരിന് രാഷ്ട്രീയം വേണ്ട. അത് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാരാണ്. അതിനു പകരം പക്ഷപാതത്തിന്റെയും പകയുടെയും രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് തുഷാര്‍ പറഞ്ഞു.
എന്‍ഡിഎ പാലക്കാട് ജില്ലാ ചെയര്മാന് അഡ്വ. ഇ. കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. അധ്യാപക നിയമനം, ഹോം ഗാര്‍ഡ് ശമ്പളം, ആരാധനാലയത്തിലെ മൈക്കുപയോഗം തുടങ്ങിയ കാര്യങ്ങളിലെ സുപ്രീം കോടതി വിധികള്‍ നടപ്പാക്കാത്ത പിണറായിക്ക് ഹിന്ദു വിരുദ്ധമയ വിധികള്‍ മാത്രം നടത്താന്‍ എന്താണ ധൃതി, ഇത് ഹിന്ദുക്കളോടു മാത്രമുള്ള നിലപാടാണോ എന്ന് കൃഷ്ണദാസ് ചോദിച്ചു.
ശബരിമലയില്‍ അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിനെതിരെ വാറണ്ടുപുറപ്പെടുവിച്ച പിണറായി സര്‍ക്കാരിന്റെ പോലീസിന് പ്രകാശ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് രഥയാത്രയോടൊപ്പമുള്ള പ്രകാശ് ബാബുവിനെ ചൂണ്ടിക്കാട്ടി ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: