കണ്ണാടിപ്പറമ്പ്: വയത്തൂര് കാലിയാര് ക്ഷേത്രത്തില്‍ നടന്നുവന്ന ആറാമത് മഹാരുദ്രയജ്ഞത്തിന് മഹാരുദ്രാഭിഷേകമായ വാസോര്ധാരയോടെ സമാപനമായി. യജ്ഞാചാര്യന്‍ കിഴിയേടം രാമന് നമ്പൂതിരി, ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ക്ഷേത്രത്തിലെ തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍, ജീവനക്കാര്‍, പ്രവര്‍ത്തകര്‍ എന്നിവരെ ഗുരുവായൂര്‍ പെരുന്തട്ട മഹാദേവ ക്ഷേത്രത്തില്‍ ഫിബ്രവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത് അതിരുദ്രമഹായജ്ഞത്തിന്റെ ആചാര്യനും അധ്യക്ഷനുമായ കിഴിയേടം രാമന് നമ്പൂതിരി ആദരിച്ചു. തുടര്‍ന്ന് പ്രസാദസദ്യ നടന്നു. കളത്തിലരി പാട്ടോടെ പാട്ടുത്സവത്തിനും സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: