കൊച്ചി : കൊച്ചി നഗരത്തില്‍ എക്സൈസ് സംഘം നടത്തിയ തെരച്ചിലില്‍ 500 ആംപ്യൂളുകളും 140ല്‍ അധികം ഗുളികകളും കണ്ടത്തി. മട്ടാഞ്ചേരി സ്വദേശി ഗുലാബില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടിച്ചത്.
കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ബ്രൂഫിനോഫിന്‍, മാനസിക രോഗത്തിന് ചികിത്സയ്ക്കായി നല്കുന്ന നൈട്രോസെഫാം എന്നീ ഗുളികളാണ് ഗുലാബില്‍ നിന്ന് കണ്ടെത്തിയത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് ഗുളികകള്‍ കേരളത്തില്‍ എത്തിച്ചതെന്ന് ഗുലാബ് എക്സൈസിനെ അറിയിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താല്‍ സംസ്ഥാനത്തെ ലഹരിക്കടത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും ലഹരിമരുന്നുകള്‍ വിതരണം ചെയ്തെന്ന കുറ്റത്തില്‍ ഇയാള്‍ക്കെതിരെ ഇതിനുമുമ്പും കേസുണ്ട്.
ഗൂലാബ് മയക്കു മരുന്ന് വിതരണം ചെയ്യുന്നതായി രണ്ടാഴ്ച മുമ്പു തന്നെ എക്സൈസിന് സൂചന ലഭിച്ചതാണ്. എന്നാല്‍ ഇവ സൂക്ഷിക്കുന്നത് എവിടെയാണെന്ന് അറിയാന്‍ വൈകിയാണ് അറസ്റ്റ് ചെയ്യാന്‍ താമസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: