ബെംഗളൂരു : സാമ്പത്തിക ഇടപാടു കേസില്‍ കര്‍ണ്ണാടക മുന്‍ മന്ത്രി ജി. ജനാര്‍ദ്ദന റെഡ്ഡി അറസ്റ്റില്‍. 600 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആംബിഡന്റ് കമ്പനി ഉടമയ്ക്ക് ജാമ്യം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 18 കോടിതട്ടിയെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ റെഡ്ഡി ശനിയാഴ്ച സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ രാത്രി ഏറെ വൈകിയും ഞായറാഴ്ച രാവിലേയും ചോദ്യം ചെയ്തിരുന്നു. വൈകീട്ട് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് റെഡ്ഡിയുടെ അടുത്ത സഹായി അലിഖാനേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ജനാര്‍ദ്ദന്‍ റെഡ്ഡി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ഇതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ടി. സൂനീല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: