റായ്പൂര്‍ : ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ തുടങ്ങും. മാവോയിസ്റ്റ് പ്രദേശങ്ങളായ 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ എട്ടെണ്ണം പ്രശ്ന ബാധിത പ്രദേശങ്ങളാണ്.
വോട്ടിങ് സുഗമമാക്കുന്നതിനായി ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് മാവോയിസ്റ്റ് ഭീകരര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
സെന്‍ട്രല്‍ പാര മിലിട്ടഫറി ഫോഴ്സ് ഉള്‍പ്പടെയുള്ളവരേയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് ആന്റി നക്സല്‍ ഓപ്പറേഷന്‍സ് സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഡി. എം. അശ്വതി അറിയിച്ചു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ബസ്തര്‍, രാജനന്ദ്ഗാവണ് എന്നിവിടങ്ങളില്‍ നിന്നും 300 ഓളം സ്ഫോടക വസ്തുക്കള്‍(ഐഡിഡി) കണ്ടെത്തിയിട്ടുണ്ട്.
സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, 6500 കമ്പനികളും, 65,000 സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരേയുമാണ് തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിരിക്കുന്നത്.
രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടിങ് 5ന് അവസാനിക്കും.
എന്നാല്‍ മോഹ്ല- മാന്‍പൂര്‍, അന്തഗഢ്, ഭാനുപ്രതാപുര്‍, കാങ്കെര്‍, കേശല്, കൊണ്ടഗാവന്, നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊന്ദ എന്നിവിടങ്ങളില്‍ രാവിലെ 7ന് ആരംഭിച്ച് വൈകീട്ട് 3ന് തെരഞ്ഞെടുപ്പ് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: