ഇരിട്ടി: കിളിയന്തറയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വനപാലകര്‍ രക്ഷപ്പെടുത്തുന്നതിനിടയില്‍ പന്നിയുടെ അക്രമത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പരിക്കേറ്റ കടകേലില്‍ ബൈജു (36) വിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം തലശ്ശേരി ജനറലാശുപത്രിയിലേക്ക് മാറ്റി. തുടയിലാണ് പരിക്ക്
വെള്ളിയാഴ്ച പകല്‍ ഒന്നോടെയാണ് രണ്ട് കാട്ടുപന്നികള്‍ കിളിയന്തറയിലെത്തിയത്. വാഹനങ്ങളെയും ജനങ്ങളെയും കണ്ട് പരിഭ്രാന്തിയിലായ പന്നികള്‍ ഓട്ടത്തിനിടയില്‍ കിണറ്റില്‍ വീണു. മരപ്പലകകള്‍ കൊണ്ട് ഏണിയടിച്ച് കിണറ്റില്‍ നിന്നും പന്നികളെ കരുക്കി കരക്കെത്തിച്ച് സമീപത്തെ തോട്ടിലേക്ക് ഇറക്കാന്‍ നാട്ടുകാര്‍ പരി്രശ്രമിക്കുന്നതിനിടെ ഏറെ വൈകി ആറ് മണിയോടെ ആര്‍ആര്‍ടി വിഭാഗമെത്തി. ഏണി ഉപക്ഷേിച്ച് ഒറ്റ വടത്തില്ക്കെട്ടി ഒരു പന്നിയെ നേരിട്ട് കരക്കെത്തിച്ചു. കരകയറിയ മാത്രയില്‍ പന്നി വടം പൊട്ടിച്ച് തടിച്ചു കൂടിയ നാട്ടുകാരെ അക്രമിച്ചു. ആളുകള്‍ ചിതറിയോടുന്നതിനിടയില്‍ കുട്ടികളടക്കം പലര്‍ക്കും പരിക്കേറ്റു. ഇതിനടിയിലാണ് ബൈജുവിനെ പന്നി കുത്തിവീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: