ന്യൂദല്‍ഹി : ഇന്ത്യന്‍ ആര്‍മിക്ക് കരുത്ത് പകരാന്‍ ഇനി കെ9 വജ്രയും, എം777 ഹവിട്‌സറും. മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഈ ആയുധങ്ങള്‍ മഹാരാഷ്‌ട്ര ദേവ്‌ലയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സൈന്യത്തിനു കൈമാറും. കരസേന മേധാവി ബിപിന്‍ റാവത് ചടങ്ങില്‍ പങ്കെടുക്കും.
നാലായിരം കോടിയോളമാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. പീരങ്കികള്‍ക്കിടയിലൂടെ ഘടിപ്പിക്കാവുന്ന യന്ത്രത്തോക്കുകളാണ് ഹവിട്‌സര്‍ തോക്കുകള്‍. പര്‍വ്വത പ്രദേശങ്ങളില്‍ ആക്രമണം നടത്തുന്നതിന് ഇത് ഏറെ ഫലപ്രദമാണ്. 28- 38 റേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഇത് ഹെലിക്കോപ്റ്റര്‍ അല്ലെങ്കില്‍ ചെറു വിമാനങ്ങള്‍ വഴി ഇവയെ പര്‍വ്വത പ്രദേശങ്ങളില്‍ എത്തിക്കാന്‍ സാധിക്കും.
കെ9 വജ്രയ്‌ക്ക് 30 സെക്കന്‍ഡിനുള്ളില്‍ മൂന്ന് റൗണ്ട് വെടിവെയ്‌ക്കാന്‍ ഇതിന് സാധിക്കും. മൂന്ന് മിനിട്ടിനുള്ളില്‍ 15 റൗണ്ട് വെടിവെയ്‌ക്കാനും, 60 മിനുട്ടിനുള്ളില്‍ 60 റൗണ്ടും വെടിവെയ്‌ക്കും. രണ്ട് ടണ്‍ വരെ ഭാരം താങ്ങാന്‍ സാധിക്കുന്ന ക്രെയിനിലാണ് ഈ തോക്കുകള്‍ ഘടിപ്പിക്കുന്നത്. 20 മുതല്‍ 480 കിലോമീറ്റര്‍ വേഗതയില്‍ ഇതിന് സഞ്ചരിക്കാന്‍ സാധിക്കുന്നതാണ്.
ഇത്തര കൊറിയന്‍ കമ്പനിയായ സാംസങ് ടെക്വിനണ് വജ്രയുടെ രൂപകല്‍പ്പന നടത്തിയത്. ഈ സാങ്കേതിക വിദ്യയില്‍ ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോയാണ് ഇന്ത്യയില്‍ വികസിപ്പിച്ചത്. ആയുധങ്ങള്‍ സൈന്യത്തിന് കൈമാറുന്ന ചടങ്ങില്‍ 130എംഎം, 155 എംഎം ആര്‍ടിലറി തോക്കുകളും പ്രദര്‍ശിപ്പിക്കും.
















