തൃശൂര്‍: ഇനിമുതല്‍ കാര്‍ഷിക വായ്‌പ ആവശ്യമുള്ളവര്‍ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വാങ്ങണമെന് പുതിയ നിബന്ധന കൊണ്ടുവരുന്നു. കാര്‍ഷിക വായ്‌പ പലിശ നാലു ശതമാനം മാത്രം ആയതിനാല്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് പുതിയ നടപടി.
പലിശയിളവ് ആനുകൂല്യം കൃഷിക്കാര്‍ക്കു തന്നെ ലഭ്യമാക്കുന്നതിനായാണ് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കുന്നത്. കോടിക്കണക്കിന് രൂപയാണ് വിവിധ ബാങ്കുകള്‍ കാര്‍ഷിക വായ്‌പയായി വകമാറ്റി നല്‍കിയികിയിരിക്കുന്നത്.
അതേസമയം സ്വര്‍ണ്ണപ്പണയത്തില്‍ കാര്‍ഷിക വായ്‌പ നല്‍കുന്നതിനെതിരെ റിസര്‍വ് ബാങ്കിനെ സമീപിക്കാനും കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
















