തിരുവനന്തപുരം: പരമ്പരാഗതമായി മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളും വനവാസികളടക്കമുള്ള ഗോത്രവര്‍ഗവിഭാഗങ്ങളും ചേര്‍ന്ന് ഡെമോക്രറ്റിക് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡെമോക്രറ്റിക് ലേബര്‍ പാര്‍ട്ടി പ്രസിഡന്റ് പി.വി. മോഹനന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു.
ഇരുമുന്നണികളുടെയും ചതിയിലും വഞ്ചനയിലും കുടുങ്ങിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും വനവാസി വിഭാഗങ്ങളെയുമടക്കം പാര്‍ശ്വവത്കരിക്കപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ബഹുജന മുന്നേറ്റത്തിനാണ് ഡെമോക്രറ്റിക് ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ വിലപേശി അധികാരവും സ്ഥാനമാനങ്ങളും സ്വന്തമാക്കുന്ന പ്രസ്ഥാനങ്ങള്‍ പരമ്പരാഗത തൊഴില്‍ മേഖലയിലും വനവാസി മേഖലയിലുമുള്ള കോടിക്കണക്കിനു ജനങ്ങളെ അവഗണിച്ചു. ഈയിടെയുണ്ടായ മഹാപ്രളയത്തില്‍ ജീവത്യാഗത്തിനുവരെ തയാറായ മത്സ്യത്തൊഴിലാളികളെ വേണ്ട രീതിയില്‍ ആദരിക്കാന്‍ ഭരണകൂടം തയാറായില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ഭാരവാഹികളായി പി.വി. മോഹനന്‍ (പ്രസിഡന്റ്), അഡ്വ. സുരേഷ് നായരമ്പലം (ജനറല്‍ സെക്രട്ടറി), ടി.കെ. രാജന്‍ (ട്രഷറര്‍), ഉണ്ണികൃഷ്ണന്‍ തിരുമേനി, ചാര്‍ലി ഫിലിപ്പ്, അഡ്വ. കെ.ബി. സുനില്‍കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.ആര്‍. സുബ്രഹ്മണ്യന്‍, വേണുഗോപാല്‍, കെ.കെ. അരുണ്‍ ദാസ്, രവി അന്തോളിന്‍, ടി.എസ്. രത്‌നാകുമാര്‍ (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റുമാര്‍: സുധീരഞ്ജന്‍ (തിരുവനന്തപുരം), വി. സുരേഷ്‌കുമാര്‍ (കൊല്ലം), ഇ.കെ. പീതാംബരന്‍ (ആലപ്പുഴ), ടി. പത്മകുമാരി (കോട്ടയം), സുദീഷ് തായാട്ട് (എറണാകുളം), ഇ.കെ. രാഹുലന്‍ (തൃശൂര്‍), പി.കെ. ദുര്‍ഗാദാസ്് (കോഴിക്കോട്), ടി.കെ. ശിബിരാജ് (മലപ്പുറം), ജയറാം (കണ്ണൂര്‍), വി. വിശ്വനാഥന്‍ (കാസര്‍കോട്).
















