ലഖ്നൗ : പുതിയതായി പണികഴിപ്പിച്ച ലഖ്നൗ ഏകന അന്താരാഷ്ട്ര സ്റ്റേഡിയം ഇനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ പേരില്‍ അറിയപ്പെടും. ഭാരത് രത്ന അടല്‍ ബിഹാരി വാജ്പേയി അന്താരാഷ്ട്ര സ്റ്റേഡിയം എന്നാകും പുതിയ പേര്.
ഇതു സംബന്ധിച്ച് ചൊവ്വാഴ്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാമത്തെ ടി20 അന്താരാഷ്ട്ര മത്സരം ഇന്ന് സ്റ്റേഡിയത്തില്‍ നടക്കും.
നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം ഇവിടെ വെച്ചുനടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: