സാന്‍ ഫ്രാന്‍സിസ്കോ : യുഎസ് മധ്യകാല തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഫേസ്ബുക്ക് 30 അക്കൗണ്ടുകളും, 85ല്‍ അധികം ഇന്സ്റ്റഗ്രാമുകളും ബ്ലോക്ക് ചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അതിന് മുന്‍ കരുതല്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് യുഎസ് എന്‍ഫോഴ്സ്മെന്റും ഇന്റലിജെന്‍സ് ഏജന്‍സികളുടേയും പ്രഖ്യാപനം പുറത്തുവന്നതിന് ശേഷമാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത്.
2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിച്ച് റഷ്യ സമൂഹ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മധ്യകാല തെരഞ്ഞെടുപ്പില്‍ മുന്‍കൂറായി നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്നാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: