ലഖ്നൗ : ഭഗവാന് ശ്രീരാമന്റെ വിഗ്രഹം അയോധ്യയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉത്തര്‍പ്രദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പ്രഖ്യാപനം നടത്തും. ദീപോത്സവ് എന്ന പേരില്‍ അയോധ്യയില്‍ നടക്കുന്ന ദീപാവലി ആഘോഷച്ചടങ്ങില്‍ ജനങ്ങള്‍ക്കുള്ള സമ്മാനമെന്ന നിലയിലാകും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുക. 151 മീറ്റര്‍ ഉയരത്തിലാകും വിഗ്രഹത്തിന്റെ നിര്‍മാണം.
സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയിന് ഇന്നിന്റെ ഭാര്യ കിം ജുങ് സൂക്ക് ദീപാവലി ആഘോഷത്തില്‍ മുഖ്യാതിഥി ആകും. ഇതുകൂടാതെ യുപി ഗവര്‍ണര്‍ രാംനായിക്, ബീഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് ക്യാബിനറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ദീപോത്സവിന്റെ ഭാഗമായി മുന്നുലക്ഷം ദീപങ്ങള്‍ ഇത്തവണ തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ 1.87 ലക്ഷം ദീപങ്ങളാണ് അയോധ്യയില്‍ തെളിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: