Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേര് അയ്യപ്പന്‍, വീട് ശബരിമല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2018, 01:30 am IST
in Kerala

പമ്പ: അയ്യപ്പന്‍മാരേയും മാധ്യമ പ്രവര്‍ത്തകരേയും നിലയ്‌ക്കലില്‍ പോലീസ് തടഞ്ഞതോടെ പമ്പയില്‍ രാവിലെ പോലീസ്പട മാത്രമായിരുന്നു. യുദ്ധസമാനമായ അന്തരീക്ഷം. രാവിലെ മുതല്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ഒന്‍പതു മണിയോടെയാണ്  കര്‍ശന പരിശോധനകള്‍ക്ക് ഒടുവില്‍ സന്നിധാനത്തേക്ക് കടത്തിവിട്ടത്. എന്നാല്‍  ഒരു ഭക്തനെപ്പോലും വിട്ടില്ല. എരുമേലിക്കും പമ്പയ്‌ക്കും ഇടയിലും നിലയ്‌ക്കലിലും വാഹനങ്ങള്‍ തടഞ്ഞിട്ടു. പൊതുവേ തിരക്കില്ലാത്ത ചിത്തിര ആട്ടവിശേഷ സമയത്ത് എന്തിനാണ് ഈ സുരക്ഷാ സന്നാഹങ്ങള്‍ എന്ന ചോദ്യത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മറുപടിയില്ല. എന്തുചെയ്യണമെന്ന കാര്യത്തില്‍ അവര്‍ക്കും ധാരണയില്ലായിരുന്നു. ആരുടെയോ നിര്‍ദേശം കാത്ത് അവര്‍ നിന്നു. നിലയ്‌ക്കലില്‍ തമ്പടിച്ചിരുന്ന അയ്യപ്പന്‍മാര്‍ കാത്തുനിന്ന് അക്ഷമരായപ്പോള്‍ പമ്പ ഉച്ചവരെ ശാന്തമായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ മലകയറ്റം തുടങ്ങിയിരുന്നു. 

ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് നിലയ്‌ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിട്ട് തുടങ്ങിയത്. അതുവരെ പമ്പയില്‍ പോലീസും ഏതാനും മാധ്യമ പ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. പമ്പ ഗണപതി കോവിലില്‍ ശബരിമല നട തുറക്കുന്ന ദിവസമായിട്ടുവരെ തിരക്കില്ലായിരുന്നു.  ഭക്തര്‍ എത്തുന്നതിന് വളരെമുമ്പേ പമ്പയുടെ തീരം കാക്കിപ്പടയെക്കൊണ്ട് നിറഞ്ഞു. പമ്പയിലെത്തുന്ന ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായിതന്നെ ഭയപ്പെടുത്തി തിരിച്ചയയ്‌ക്കാന്‍ പാകത്തിലാണ് സന്നാഹങ്ങള്‍ ഒരുക്കിയത്. 50 ബാച്ച് വീതമുള്ള സായുധ പോലീസിനെ പമ്പതൊട്ട് വിന്യസിച്ചിരുന്നു. ഇതുകൂടാതെ വനിതാപോലീസുമുണ്ടായിരുന്നു.

കടുപ്പമായിരുന്നു പരിശോധനകള്‍. ഇരുമുടിക്കെട്ട് ഒഴികെ എല്ലാം കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കി. ബാഗുകള്‍ തുറന്നുപരിശോധിച്ചു. തിരിച്ചറിയല്‍ കാര്‍ഡും ആവശ്യപ്പെട്ടു. ഇരുമുടിക്കെട്ട് തുറക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് ഭക്തരും കര്‍ശന നിലപാടെടുത്തു. ഭക്തരുടെ പേരും വീട്ടുപേരും നാടും ചോദിക്കുന്നുമുണ്ടായിരുന്നു. അയ്യപ്പന്‍മാര്‍ എല്ലാവരും പേര് അയ്യപ്പന്‍ എന്നും വീട് ശബരിമല എന്നും പറഞ്ഞു പ്രതിഷേധം അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. 

മെറ്റല്‍ ഡിറ്റക്ടര്‍ വഴി പരിശോധന കഴിഞ്ഞതിന് ശേഷമായിരുന്നു ഓരോത്തരെയും സന്നിധാനത്തേക്ക് അയച്ചത്. രാവിലെ 9.30ന് സന്നിധാനത്തേക്ക്‌പോയ തന്ത്രി കണ്ഠര് രാജീവരും പരികര്‍മികളും മെറ്റല്‍ ഡിറ്റക്ടര്‍ വഴിയാണ് കടന്നത്. സര്‍ക്കാരും പോലീസും ആരേയൊക്കെയോ ഭയക്കുന്നു എന്ന തരത്തിലാണ് പരിശോധനയത്രയും. എഡിജിപി അനില്‍ കാന്ത് രാവിലെതന്നെ പമ്പയിലെയും സന്നിധാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.