ഗാന്ധിനഗര്‍: ഗുജറാത്ത് സെക്രട്ടറിയേറ്റ് വളപ്പില്‍ പുള്ളിപ്പുലി കയറിയത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇതേതുടര്‍ന്ന് സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടം അടച്ചു.
പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പുലി സെക്രട്ടറിയറ്റ് വളപ്പില്‍ കടന്നതായുള്ള വിവരം ലഭിച്ചത്. ഏഴാം നന്പര് ഗേറ്റിലൂടെയാണ് പുലി സെക്രട്ടറിയേറ്റ് വളപ്പിലേക്ക് കടന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: