കൊച്ചി : സംസ്ഥാനത്തെ ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 21 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ പെട്രോളിന് 80.73 രൂപ, ഡീസലിന് 77.15 രൂപ, തിരുവനന്തപുരത്ത് പെട്രോള്‍ 82.16 രൂപ, ഡീസല്‍ 78.64 രൂപ, കോഴിക്കോട് പെട്രോള്‍ 81.08 രൂപ, ഡീസല്‍ 77.51 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.
അസംസ്കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ തുടര്‍ച്ചയായി ഇടിവ് വരുന്നതാണ് സംസ്ഥാനത്തെ ഇന്ധന വിലയിലും മാറ്റം ഉണ്ടാകാന്‍ കാരണം.
കഴിഞ്ഞദിവസവും പെട്രോളിന് 67 പൈസയും ഡീസലിന് 34 പൈസയും കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: