ബെംഗളൂരു: ബെംഗളൂരുവിലെ സന്നദ്ധ സേവാസംഘടനയായ ഉത്തിഷ്ഠ സമൂഹ്യസേവനമേഖലയില് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്കുന്ന ഉത്തിഷ്ഠ സേവാപുരസ്കാരത്തിന് തൃശൂര്‍ ശ്രീപാര്‍വതി സേവാനിലയത്തെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 11ന് വൈകിട്ട് അഞ്ചിന് ബെംഗളൂരു ഇന്ദിരാനഗറില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തിരുവനന്തപുരം അഗസ്ത്യാര്‍ ബാലസംസ്കാര കേന്ദ്രം, അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്, കൊല്ലം ഐവര്‍കാല സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്കാരം നേടിയത്. അഞ്ചാമത് പുരസ്കാരമാണ് ഇത്തവണ നല്‍കുന്നത്.
വനിതകളുടെ സംരക്ഷണ കേന്ദ്രമാണ് തൃശൂര്‍ ചൂലിശ്ശേരിയിലെ ശ്രീപാര്‍വതി സേവാനിലയം. ബുദ്ധിവൈകല്യം, അംഗവൈകല്യം, വൈധവ്യം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയവരെയാണ് ഇവിടെ സംരക്ഷിക്കുന്നത്. ഏഴിനും 58നും ഇടയില്‍ പ്രായമുള്ള 31 അന്തേവാസികള്‍ സേവാനിലയത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: