ന്യൂദല്‍ഹി: മീ റ്റൂ ആരോപണങ്ങളില്പെട്ട കേന്ദ്രമന്ത്രി എം.ജെ. അക്ബറിന്റെ വാദങ്ങള്‍ തള്ളി മാധ്യമപ്രവര്‍ത്തക പല്ലവി ഗോഗോയ്.
ഏഷ്യന്‍ എയ്ജില്‍ ജോലിചെയ്തിരുന്ന വേളയില്‍ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പല്ലവിയുടെ ആരോപണം. എന്നാല്‍, പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധമെന്ന് അക്ബര്‍ പറയുന്നു. ഇതിനെതിരെയാണ് പല്ലവി രംഗത്തെത്തിയത്. അധികാര ദുര്‍വിനിയോഗം നടത്തിയും ബലപ്രയോഗത്തിലൂടെയുമുള്ള ബന്ധം പരസ്പരസമ്മതത്തോടെയാകില്ലെന്ന് പല്ലവി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: