തിരുവനന്തപുരം: ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എന്ന പേരില്‍ എം. ഗീതാനന്ദനും ബുദ്ധിസ്റ്റ് ഭാവത്തില്‍ നടക്കുന്ന ചിലരും ചേര്‍ന്ന് നടത്തിയ പത്ര പ്രസ്താവന യഥാര്‍ഥ പട്ടിക വര്‍ഗക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനും അട്ടിമറിക്കാനുമാണെന്ന് ആദിവാസി മഹാസഭ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗോത്രവിഭാഗങ്ങളെ വിശ്വാസികള്‍ക്കിടയില്‍ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലുള്ളത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യമായി തുടര്‍ന്നുവരുന്ന ഗോത്രവര്‍ഗക്കാര്‍ എന്നും വിശ്വാസികളാണ്.
ശബരിമല അവകാശവിഷയവുമായി ബന്ധപ്പെട്ട് വനവാസി സംഘടനകളൊന്നും ഒരു സമരരംഗത്തുമില്ല. ശബരിമല ക്ഷേത്രപൂജകളില്‍ അവകാശപ്പെട്ടത് മലയരയന്മാര്‍ക്ക് നല്‍കണമെന്ന് പന്തളം രാജകുടുംബവും തന്ത്രികളും പറഞ്ഞിട്ടും അവകാശം നല്‍കാത്തത് ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ്. മലയരയന്മാരുടെ അവകാശങ്ങള്‍ തിരിച്ചുനല്‍കാന്‍ ദേവസ്വംബോര്‍ഡും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്ന് ആദിവാസി മഹാസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മോഹനന്‍ ത്രിവേണി, എന്‍. ഗോപി കിളിമാനൂര്‍, തോട്ടുമ്പുറം വി. ഉദയകുമാര്‍, ശാന്തകുമാര്‍ ഒരുപറ എന്നിവര്‍ പങ്കെടുത്തു.
















