ബീജിങ് : പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്കാന് തയ്യാറാണെന്നും എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഇതുസംബന്ധിച്ച് തീരുമാനമെടുക്കൂവെന്ന് ചൈന. പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് ചൈനീസ് പ്രധാനമന്ത്രി ലി കെച്യാങ്ങുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഉന്നത ചൈനീസ് നയതന്ത്ര വിദഗ്ധനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഇമ്രാന്ഖാന് അധികാരത്തില്‍ വന്നശേഷം പാക്കിസ്ഥാന്റെ സാമ്പത്തിക വിപണിയില്‍ 42 ശതമാനം ഇടിവ് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാനും- ചൈനയും തമ്മില്‍ സ്ഥാപിക്കാനിരുന്ന സാമ്പത്തിക ഇടനാഴി പദ്ധതി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിപണി താഴേയ്ക്ക് പതിച്ചതിനെ തുടര്‍ന്നാണ് സാമ്പത്തിക സഹായം സംബന്ധിച്ച് ഒന്നുകൂടി ചര്‍ച്ച ചെയ്യണമെന്ന് ചൈന അറിയിച്ചത്.
സാമ്പത്തിക ഇടിവുണ്ടായതിനെ തുടര്‍ന്ന് പാക്കിസ്ഥാന് സൗദി അറേബ്യ കഴിഞ്ഞമാസം 6 ലക്ഷം കോടിയുടെ റെസ്ക്യൂ പാക്കേജ് നല്‍കിയിരുന്നു. ഇത് മതിയാവില്ലെന്നാണ് വിദഗ്ധാഭിപ്രായം. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഐഎംഎഫില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യവും പരിഗണിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: