ന്യൂദല്‍ഹി : ഇന്ത്യന്‍ നേവിയില്‍ അധികം വൈകാതെ തന്നെ വനിതാ നാവികരും. വെള്ളിയാഴ്ച അവസാനിച്ച മൂന്നു ദിവസം നീണ്ടുനിന്ന നേവി കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ നേവിയില്‍ ഓഫീസര്‍ റാങ്കില്‍ മാത്രമാണ് വനിതകളെ നിയമിക്കുന്നത്.
അതേസമയം യുദ്ധക്കപ്പലുകളിലേക്കും വനിതകളെ നിയമിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നിയമന നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് നാവിക സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: