മുംബൈ: മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് ആവണി എന്ന കടുവയെ വെടിവച്ച് കൊല്ലുന്നത്. ഗ്രാമവാസികളുടെ സൈ്വര്യജീവിതത്തിന് ബുദ്ധമുട്ടുണ്ടാക്കുകയും ജീവന് ഭീഷണി ഉണ്ടാക്കുകയും ചെയ്യുന്ന കടുവയെ കൊല്ലാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
പന്തര്‍കവാട എന്ന സ്ഥലത്താണ് കടുവയുടെ ആക്രമണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഔദ്യോഗികമായി ടി-1 എന്ന് അറിയപ്പെടുന്ന ഈ പെണ് കടുവ കഴിഞ്ഞ വര്‍ഷം അഞ്ചു ഗ്രാമീണരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മുന്‍പ് 2016-മുതലുണ്ടായ കടുവ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട എട്ടു പേരുടെ മരണത്തിനും ഇടയാക്കിയത് ഈ കടുവതന്നെയാണെന്നാണ് അധികൃതര്‍ കരുതുന്നത്.
ഇതിനെ പിടിക്കുന്നതിന് നിരവധി തവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. അതേസമയം കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് 9000 പേരിലധികം ഒപ്പിട്ട ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് കടുവയെ കാണുന്ന മാത്രയില്‍ വെടിവച്ച് കൊല്ലാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: