നോയിഡ : കശ്മീര്‍ സ്വദേശിയായ യുവാവ് ഐഎസ് അനുകൂല ഭീകര സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ സ്വകാര്യ സര്‍വ്വകലാശാലയില്‍ പഠിക്കുകയായിരുന്ന എതിശം ബിലാല്‍ സോഫി(17) എന്നയാള്‍ കശ്മീര്‍ താഴ്വരയിലുള്ള ഐഎസ്ജെകെ എന്ന സംഘടനയില്‍ ചേര്‍ന്നതായി സമൂഹ മാധ്യമം വഴിയാണ് വാര്‍ത്ത പ്രചരിക്കുന്നത്.
കഴിഞ്ഞമാസം 28 മുതല്‍ ഇയാളെ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഐഎസ്ജെകെയില് ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സോഫി ദല്‍ഹിക്കു പോകുന്നതിന് യൂണിവേഴ്സിറ്റിയില്‍ നിന്നും അനുവാദം മേടിച്ചിരുന്നു.
യുപി ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഫോട്ടോയുടെ സത്യാവസ്ഥയെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എടിഎസ് ഇന്‍സ്പെക്ടര്‍ ജനറല്‍ അസിം അരുണ്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ശ്രീനഗര്‍ ഖന്യാന്‍ പോലീസ് സ്റ്റേഷനുമായി സഹകരിച്ചും അന്വേഷണം നടത്തുന്നതാണ്.
അതേസമയം ഒക്ടോബര്‍ 28ന് സോഫി ശ്രീനഗറില്‍ നിന്ന് ദല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നെന്നും, ഇയാള്‍ പുല്‍വാമയില്‍ എത്തിയതിനുശേഷം ശ്രീനഗറിലുള്ള പിതാവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പുല്‍വാമയില്‍ സോഫി ഉണ്ടായിരുന്നതിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: