ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനപിന്തുണ വര്‍ധിച്ചെന്ന് മുന്‍നിര പ്രാദേശിക വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്ലി ഹണ്ട,് നീല്‍സണ്‍ ഇന്ത്യയുമായി ചേര്‍ന്നു നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പൊളിറ്റിക്കല്‍ സര്‍വേ.
ട്രസ്റ്റ് ഓഫ് നേഷന്‍ എന്ന സര്‍വേയില്‍ പങ്കെടുത്ത 54 ലക്ഷം ജനങ്ങളില്‍ 50 ശതമാനവും മോദിയുടെ ഭരണ തുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നു. ചെറിയ ഗ്രാമങ്ങള്‍ മുതല്‍ മെട്രോ നഗരങ്ങളില്‍ വരെയുള്ളവര്‍ സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തി.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി പത്ത് ഭാഷകളിലായിരുന്നു സര്‍വേ. ഒന്നിലധികം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്ന പത്ത് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യഘടനയാണ് സര്‍വേയ്ക്കായി നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ തെലുങ്കാന ഒഴിച്ചുള്ള എല്ലായിടത്തും മോദി അനുകൂല തരംഗമാണെന്ന് സര്‍വേ പറയുന്നു. രാജ്യം ഭരിക്കാന്‍ മോദി പ്രാപ്തനാണെന്ന് 62 ശതമാനം പേര് പറയുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയില്‍ വിശ്വസിക്കുന്നത് 17 ശതമാനം മാത്രം. അരവിന്ദ് കേജ്രിവാള്(8 ശതമാനം) അഖിലേഷ് യാദവ്(3) മായാവതി(2) എന്നിവര്‍ ബഹുദൂരം പിന്നിലാണ്. 22.7 കോടിയിലേറെ തവണ ആപ് ഇന്‍സ്റ്റാളുകള്‍ നേടിക്കഴിഞ്ഞ ഡെയ്ലി ഹണ്ട് 14 ഭാഷകളിലായി പ്രതിദിനം ഒരുലക്ഷത്തിലധികം വാര്‍ത്തകളും വിശകലനങ്ങളും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: