കൊച്ചി: പുസ്തകങ്ങളുടെ ഭാവിയെ കുറിച്ച് വേവലാതി വേണ്ടെന്ന് ആസാമീസ് സാഹിത്യകാരി അരൂപ കലിത പതങ്ഗിയ. എഴുത്തുകാരുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ സമൂഹം വിശ്വാസം അര്‍പ്പിക്കണം. എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതില്‍ മാത്രം സമൂഹം ശ്രദ്ധ പതിപ്പിച്ചാല്‍ മതി, കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു.
ഇരുപത്തിരണ്ടാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പുതു തലമുറയെ എഴുത്തുമായി ബന്ധപ്പെടുത്താനുള്ള വലിയ ശ്രമമാണ് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവമെന്ന് ചെന്നിത്തല പറഞ്ഞു.
വായനയുടെ കൂടി നഗരമായി കൊച്ചിയെ മാറ്റിയത് അന്താരാഷ്‌ട്ര പുസ്തകോത്സവമാണെന്ന് ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു പ്രൊഫ. കെ.വി. തോമസ് എംപി പറഞ്ഞു. എല്ലാം വായിച്ചാലും ഒന്നുമാകില്ലെന്ന് കലോത്സവങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പറഞ്ഞു.
പുസ്തകോത്സവം ചെയര്‍മാന്‍ ഡോ. എം.സി. ദിലീപ്കുമാര്‍ അധ്യക്ഷനായി. പുസ്തകോത്സവം ബുള്ളറ്റിന്‍ ഹൈബി ഈഡന്‍ എംഎല്‍എയ്‌ക്ക് നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക്കേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സാധന റൗട്ട്, പ്രകാശനം ചെയ്തു. വിഖ്യാത നര്‍ത്തകി ഡോ. പത്മാസുബ്രഹ്മണ്യത്തിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം ജനറല്‍ സെക്രട്ടറി ഇ.എം. ഹരിദാസ് സ്വാഗതവും ടി.കെ. പ്രഫുല്ലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
















