ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കി വര്‍ധിപ്പിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അണക്കെട്ട് സുരക്ഷിതമാണെന്നും 139 അടിയായി ജലനിരപ്പ് കുറയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് ആവശ്യം. കേരളത്തിലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറയ്ക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: