ന്യൂദല്‍ഹി: റെയില്‍വേ ചരക്ക് കൂലി വര്‍ധിപ്പിച്ചു. കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍, സ്റ്റീല്‍ പ്ലാന്റുകളിലേക്കുള്ള അസംസ്കൃത വസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കില്‍ 8.75 ശതമാനമാണ് വര്‍ധനവ്.
നടപ്പ് സാമ്പത്തിക വര്‍ഷം ഇതിലൂടെ 3300കോടി രൂപയുടെ അധിക വരുമാനം റെയില്‍വേക്ക് ലഭിക്കും. അതേസമയം സിമന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍, യൂറിയ, ധാന്യങ്ങള്‍, ഉപ്പ്, പഞ്ചസാര തുടങ്ങിയവക്ക് വര്‍ധനവില്ല. വരുമാനം യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി. 45 ശതമാനം ചരക്കുകളും കല്‍ക്കരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: