ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണവുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും അതിനാല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നും ദല്‍ഹി പട്യാലഹൗസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിലവിലെ സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അദ്ദേഹം സമൂഹത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണെന്നും എന്‍ഫോഴ്സമെന്റ് അറിയിച്ചു. ഇന്ന് പട്യാല ഹൗസ് കോടതിയിലെ സ്പെഷ്യല്‍ ജഡ്ജ് ഒ.പി. സൈനി ചിദംബരത്തിന്റെ ജാമ്യാപേക്ഷേ പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: