തിരുവനന്തപുരം: ജയിലിന്റെ സ്ഥലം സ്വകാര്യ ട്രസ്റ്റിനു കൈമാറിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ രണ്ടര ഏക്കര്‍ ഭൂമി കൈമാറിയെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ അനൂപാണ് പരാതി നല്‍കിയത്.
ആഭ്യന്തരമന്ത്രിയായിരിക്കെയായിരുന്നു ഭൂമി കൈമാറ്റം. അന്നത്തെ ജയില്‍ ഡിജിപിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു നടപടി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് അനുവാദം നല്‍കുകയായിരുന്നു. തിരുവനന്തപുരത്തെ വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: