ന്യൂദല്‍ഹി: ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. നവംബര്‍ 5,6 തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് തള്ളിയത്.
ഈ ദിവസങ്ങളില്‍ 24 മണിക്കൂര്‍ സമയത്തേക്ക് മാത്രമേ നട തുറക്കുന്നുള്ളൂ. അതിനാല്‍ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യമില്ല. നേരത്തെ അറിയിച്ചതു പോലെ നവംബര്‍ 13 ന് മാത്രമേ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അഖില ഭാരതീയ മലയാളി സംഘമാണ് ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: