തിരുവനന്തപുരം: ഇടതുപക്ഷക്കാരുടെ ‘ആത്മീയഗുരുവിന്റെ കള്ളക്കഥകള്‍ ഓരോന്നായി പുറത്ത് വരുന്നു. സന്ദീപാനന്ദയുടെ സാളഗ്രാമം വീട്ടില്‍ സ്വിമ്മിംഗ് പൂള്, ആഡംബര എസി റൂമുകള്‍, അത്യാധുനിക സൗകര്യങ്ങള്‍. വീടിനകത്ത് കയറിയാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിനു തുല്യം.
ഹോട്ടലില്‍ റൂം ബുക്ക് ചെയ്യുന്നത് പോലെ ഇവിടെ താമസിക്കാനെത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള സൗകര്യമുണ്ട്. പ്രമുഖ വാണിജ്യ സൈറ്റുകളില്‍ ഇത് സംബന്ധിച്ച പരസ്യങ്ങളും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ പോയാല്‍ ആത്മീയാനന്ദം വേണമെന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്ത് ഇവിടെ എത്തിച്ചേരാമെന്നും പറയുന്നു.
സാളഗ്രാമത്തിനകത്ത് കയറിയാന്‍ ആദ്യം സ്വിമ്മിങ് പൂള് കാണാം. ആശ്രമത്തിലെ ഭവിഷ്യാ സ്കൂളില്‍ എല്‍കെജി യുകെജി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനാണെന്നാണ് വിശദീകരണം. മഹാഭാരതത്തിലെ സ്ഥലങ്ങള്‍ കാണിക്കാന്‍ സന്ദീപാനന്ദ കുട്ടികള്‍ക്കായി ഭാരത പര്യടന യാത്ര സംഘടിപ്പിച്ചിരുന്നു. ഈ യാത്രയില്‍ പങ്കെടുത്ത കുട്ടികളില്‍ രണ്ടുപേര്‍ ഗംഗയില്‍ മുങ്ങിമരിച്ചു. നീന്തല്‍ അറിയാത്തതിനാലാണ് മുങ്ങിമരണം എന്നാണ് സന്ദീപാനന്ദയുടെ വിശദീകരണം.
വിദേശ രാജ്യങ്ങളില്‍ നല്കിയ പരസ്യത്തില്‍ ഹോം സ്റ്റേയാണെന്നും സ്വിമ്മിങ് പൂളും അത്യാധുനിക സൗകര്യങ്ങളും ഉണ്ടെന്നും രേഖപ്പെടുത്തിയട്ടുണ്ട്. സാളഗ്രാമം വീട്ടിലെ റൂമുകളും എസിയാണ്. എസി മുറിയിലാണ് സന്ദീപാനന്ദ താമസിക്കുന്നതും. രണ്ടു നില വീട്ടില്‍ ലിഫ്റ്റുമുണ്ട്.
വന്ന് പോകുന്നവരെക്കുറിച്ചും ദുരൂഹതയുണ്ട്. നിരവധി വിദേശികള്‍ ഇവിടെ വന്ന് പോകാറുണ്ട്. ഹോം സ്റ്റേയോ ഹോട്ടലോ ആണെങ്കില്‍ അത്തരത്തിലുള്ള ലൈസന്‍സ് എടുക്കണം. വന്ന് പോകുന്നവരുടെ വിശദവിവരങ്ങള്‍ സൂക്ഷിക്കണം. പോലീസിന് എല്ലാ മാസവും റിപ്പോര്‍ട്ടും നല്‍കണം. അതിനാല്‍ നികുതി വെട്ടിക്കുന്നതിനും, പോലീസിനെ കബളിപ്പിക്കുന്നതിനുമാണ് സാളഗ്രാമം വീട്ടിനെ ആശ്രമം എന്ന പേര് നല്‍കിയിരിക്കുന്നത്.
കമ്മ്യൂണിസ്റ്റുകാര്‍ ആദരവോടെ സാളഗ്രാമം വീട്ടിനെക്കുറിച്ച് പറയുന്നത് ആശ്രമം എന്നാണ്. ഇതാണ് ആശ്രമത്തെക്കുറിച്ച് അവര്‍ക്കുള്ള സങ്കല്‍പ്പം…
അജി ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: