തിരുവനന്തപുരം:സാലറി ചലഞ്ചിലെ നിയമവിരുദ്ധ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ എന്‍ജിഒ സംഘ് നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത വിധി രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ഗുണകരമാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ പറഞ്ഞു.
തൊഴിലാളി പക്ഷത്ത് നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന എന്‍ജിഒ യൂണിയന് ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാന്‍ സര്‍ക്കാറിന് ഒത്താശ ചെയ്തു. സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ പിരിച്ചെടുത്ത 288 കോടി ജീവനക്കാര്‍ക്ക് തിരികെ നല്‍കുകയും ദുരിതാശ്വാസത്തിന് സ്വമേധയാ ജീവനക്കാര്‍ നല്കുന്ന തുക സ്വീകരിക്കുവാന്‍ മാത്രമല്ല പുതിയ ഉത്തരവ് ഇറക്കണമെന്നും എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: