ചേര്‍ത്തല: മാദ്ധ്യമപ്രവര്‍ത്തകയ്ക്കെതിരെ ഫേസ്ബുക്കില്‍ അപവാദ പ്രചരണം, ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ച യുവതിക്കും, കൂട്ടാളികള്‍ക്കും എതിരെ ചേര്‍ത്തല പോലീസ് കേസെടുത്തു. ജന്മഭൂമി ലേഖിക ആശ മുകേഷ് ഡിവൈഎസ്പിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കടക്കരപ്പള്ളി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചിങ്കുതറ സെബാസ്റ്റ്യന്റെ മകള്‍ ലിബി, സുഹൃത്തുക്കളായ വി. ഹരീഷ്കുമാര്‍, വിനീത് സുകുമാരന്‍, ജയപ്രകാശ് എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ദുരുപയോഗം ചെയ്തതിനും ബോധപൂര്‍വം അപമാനിച്ചതിനുമാണ് കേസ്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ പോയ ലിബിയുടെ വീട്ടിലെത്തി വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തി ലിബി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇവരുടെ ഫോട്ടോ ഉള്‍പ്പെടെയാണ് ലിബിയുടെ പോസ്റ്റ്. അശ്ലീല കമന്റുകള്‍ പോസ്റ്റു ചെയ്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 17നാണ് ആചാരങ്ങളെ വെല്ലുവിളിച്ച് ലിബി ശബരിമലയില്‍ പോയത്. താന്‍ അയ്യപ്പവിശ്വാസിയല്ലെന്നും യുക്തിവാദിയാണെന്നും പരസ്യമായി വെല്ലുവിളിച്ചായിരുന്നു ലിബിയുടെ മലകയറ്റം.
പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് മല കയറാനിയില്ല. ലിബി ശബരിമലയിലെത്തിയ വിവരം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതോടെ നാട്ടുകാരും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ജോലിയുടെ ഭാഗമായി റിപ്പോര്‍ട്ടര്‍ തൈക്കലുള്ള ഇവരുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന അമ്മ സുബിയോട് സംസാരിച്ചശേഷം വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ച് മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള അശ്ലീല പോസ്റ്റുകളും ലിബി തന്റെ ഫേസ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: