കണ്ണൂര്‍: തലശേരിയിലെ മത്സ്യ വ്യാപാരി പി.പി.എ.മജീദിന്റെ സൈദാര്‍ പള്ളി ജെ.ടി.റോഡിലുള്ള വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം കവര്‍ച്ച ചെയ്ത സംഭവത്തിലെ രണ്ട് പ്രതികളെ മധുര ജയിലിലെത്തി തലശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി കവര്‍ച്ചക്ക് ശേഷം മുങ്ങി തമിഴ്‌നാട്ടില്‍ പൊങ്ങിയ ഉടനെ മറ്റൊരു കേസില്‍ മധുര പോലിസ് അറസ്റ്റ് ചെയ്ത തിരുനല്‍വേലി സ്വദേശികളായ നെല്ലായ് മുരുകന്‍ എന്ന ശങ്കരനാരായണന്‍ (62), അറുമുഖ പാണ്ടി (45) എന്നിവരെയാണ് തലശ്ശേരി കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് ഹാജരാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. പ്രതികളുമായി തലശ്ശേരി പോലിസ് കേരളത്തിലേക്ക് തിരിച്ചു.
















