തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചപ്പോള്‍ ട്രാക്കിലും ഫീല്‍ഡിലും പിറന്ന റെക്കോഡുകളുടെ എണ്ണത്തില്‍ വന്‍കുറവ്. 96 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പുതിയ മീറ്റ് റെക്കോഡുകളും നാഷണല്‍ റെക്കോഡിനേക്കാള്‍ മികച്ച ഒരു പ്രകടനവും മാത്രമാണ് പിറന്നത്. അവസാന ദിവസമത്സരത്തില്‍ സബ്ജൂനിയര്‍ 600 മീ. ഓട്ടത്തില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ ചിങ്കിസ് ഖാന്‍ 1.25.06 മിനിറ്റില്‍ റെക്കോഡ് തിരുത്തി എഴുതി. 2007ലെ ലിജോ മണിയുടെ 01.26.86 മിനിറ്റാണ് തിരുത്തിയത്.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പാലക്കാട് കുമാരംപുത്തൂര്‍ കെഎച്ച്എസിലെ ജിഷ്ണ. എം 1.73 മീറ്ററില്‍ പുതിയ റെക്കോഡ് സൃഷിടിച്ചു. 2017 ലെ തന്റെതന്നെ പേരിലുള്ള 1.70 മീ. റെക്കോഡാണ് ജിഷ്ണ തിരുത്തിയത്. ദേശീയ റെക്കോഡിനേക്കാള്‍ മികച്ച പ്രകടനവും കാഴ്ചവച്ചു. സീനിയര്‍ ബോയ്‌സ് ട്രിപ്പിള്‍ ജമ്പില്‍ മുണ്ടൂര്‍ എച്ച്എസ്എസിലെ അഖില്‍കുമാര്‍. സി.ഡി 15.24 മീറ്ററില്‍ ദേശീയ റെക്കോഡ് മറികടന്നെങ്കിലും 2014ലെ അബ്ദുള്ള അബൂബക്കറിന്റെ 15.28 മീറ്റര്‍ സംസ്ഥാന റെക്കോഡ് തിരുത്താനായില്ല.
രണ്ടാം ദിനത്തില്‍ 4ഃ100 ല്‍ തിരുവന്തപുരം ടീം 43.85 ല്‍ ഫിനിഷ് ചെയ്തത് റെക്കോഡ് ബുക്കില്‍ പേര് എഴുതി ചേര്‍ത്തു. ആദ്യദിനത്തില്‍ സീനിയര്‍ ഗേള്‍സിലെ ട്രിപ്പിള്‍ ജമ്പില്‍ എറണാകുളം മാതിരപ്പള്ളി സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സാന്ദ്രാബാബു 12.81 മീറ്ററില്‍ പുതിയ റക്കോര്‍ഡ് നേടി. ആദ്യദിനത്തില്‍ ജൂനിയര്‍ ബോയിസിന്റെ പോള്‍ വാള്‍ട്ടില്‍ പാലക്കാട് കെഎച്ച്എസ് കുമാരപുരത്തെ മുഹമ്മദ് ബാസിമും (4.06മീ) പുതിയ റക്കോര്‍ഡ് നേടി. ജൂനിയര്‍ ഗേള്‍സിന്റെ 400മീ. ഓട്ടത്തില്‍ തേവര സേക്രട് ഹോര്‍ട്ടിലെ സാന്ദ്ര 55.95 സെക്കന്റില്‍ ഫിനിഷ് ചെയ്ത് റക്കോഡ് തിരുത്തി. സ്‌പോര്‍ട്‌സ് സക്ൂളുകളില്‍ നിന്ന് വിദഗ്‌ദ്ധ പരിശീലനം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ മത്സരിച്ചിട്ടും പുതിയ റെക്കോഡുകള്‍ പിറക്കാത്തത് കായിക പ്രേമികളെ നിരാശരാക്കി.
















