തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍ ഉള്‍പ്പെടെ അഞ്ച് പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജി.രാമന് നായര്‍, കേരള വനിത കമ്മീഷന് മുന്‍ അംഗം ജെ.പ്രമീള ദേവി, മലങ്കര പ്ലാന്റേഷന് ഡയറക്ടര്‍ സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ല വൈസ് പ്രസിഡന്റ് കരകുളം ദിവാകരന് എന്നിവരാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
തിരുവനന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇവര്‍ക്ക് അംഗത്വം നല്കി. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള, വി.മുരളീധരന് എം.പി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി എന്നിവര്‍ പങ്കെടുത്തു.
ഇതിന് പുറമെ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ്മ, നാരായണ വര്‍മ്മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: