കോട്ടയം: ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് പിടിച്ചെടുത്ത ക്ഷേത്രങ്ങളില്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ തുടരാനുള്ള അവകാശം തിരികെ നല്‍കണമെന്ന് അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിച്ച് വിവിധ സര്‍ക്കാരുകള്‍ക്കും ദേവസ്വം ബോര്‍ഡിനും നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ശബരിമലയടക്കം കാനന പാതയിലെ ക്ഷേത്രങ്ങളില്‍ ഗോത്രാചാര പൂജകളാണ് നടന്നിരുന്നത്. എന്നാല്‍ വനം വകുപ്പിനെ ഉപയോഗിച്ച് മലയരയരെ ആട്ടിയോടിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
ശബരിമല യുവതീ പ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളും. മലയരയരുടെ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. വൃശ്ചികം ഒന്ന് മുതല്‍ എരുമേലിയില്‍ നിന്നും അവകാശ സംരക്ഷണയാത്ര സംഘടിപ്പിക്കും. മഹാസഭയുടെ സ്ഥാപകന്‍ രാമന്മേട്ടൂരിന്റെ 99-ാം ജന്മജിനം 28ന് പുഞ്ചവയല്‍ ചെറുവള്ളി ദേവീക്ഷേത്രം ഹാളില്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സി.കെ. ശശിധരന്, വൈസ്പ്രസിഡന്റ് പി.ബി. ശ്രീനിവാസന്, ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എസ്. മോഹന്‍ദാസ്, കോ-ഓര്‍ഡിനേറ്റര്‍ അജികുമാര്‍ എ.ആര്, യുവജന അസോസിയേഷന് ജനറല്‍ സെക്രട്ടറി പ്രസീദ് പി.എന്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: