തിരുവനന്തപുരം: സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2018 നവംബര്‍ 16,17 തീയതികളിലായി കൊച്ചിയില്‍ മെരിഡിയന്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സിന്റെ(ടൈ) കേരള ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍. വ്യവസായ വാണിജ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംരംഭകത്വവും നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്.എ. കുമാര്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍, റോഡുകള്‍, വീടുകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, കാലാവസ്ഥ/ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയിലൂന്നിയ ആശയങ്ങളാണ് ചര്‍ച്ചാവിഷയമാവുക.
തെരഞ്ഞെടുത്ത സംരംഭകര്‍ക്ക് നൂതന ആശയങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന ടെക്നോളജി എക്സ്പോ സമ്മേളനത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. സമ്മേളനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സംരംഭകര്‍ക്കും, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും, പ്രഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. www.tieconkerala.org, ഫോണ്‍ നമ്പര്‍ :04844015752, 8129367122 ഇമെയില്‍ : [email protected] എന്നിവ വഴി പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യാം. ടൈ കേരള മുന്‍ പ്രസിഡന്റ് രാജേഷ് നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ചന്ദ്രശേഖര്‍, ഡയറക്ടര്‍ നിര്‍മല്‍ പണിക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: