കൊല്ലം: തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് അസ്ഥികൂടം കണ്ടത്. ഒരു വര്‍ഷം മുന്‍പ് കാണാതായ ആളിന്റേതാണ് അസ്ഥികൂടം എന്നാണ് സംശയം.
തെന്മല ഡാം ജംഗ്ഷന് സമീപത്തെ ഉന്നതിയോട് ചേര്‍ന്ന വനപ്രദേശത്താണ് തലയോട്ടിയുള്‍പ്പടെ അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.പുരുഷന്റെ അസ്ഥികൂടമാണെന്നാണ് പൊലീസ് പറഞ്ഞത്. സമീപത്ത് ചെരിപ്പും വസ്ത്രങ്ങളുമുണ്ട്.സമീപത്തെ മരത്തില്‍ ഒരു ദ്രവിച്ച തുണികൂടി കണ്ടെത്തിയതിനാല്‍ തൂങ്ങി മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ഒരു വര്‍ഷം മുന്‍പ് പ്രദേശത്ത് താമസിച്ചിരുന്ന ഒരു വ്യക്തിയെ കാണാതായതിലെ പരാതി പ്രകാരം അന്വേഷണം നടന്നു വരികയാണ്.ഇയാളുടെ അസ്ഥികൂടമാണെന്ന സംശയമാണുളളത്.















