Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 04:51 pm IST
in India, Parivar

നാഗ്പൂര്‍: ഭാരതത്തെ ഉയര്‍ത്താനുള്ള ഉത്തരവാദിത്തം ഭാരതീയര്‍ക്ക് മാത്രമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതം വളരാന്‍ മറ്റേതെങ്കിലും രാജ്യം സഹായിക്കുമെന്ന് കരുതരുത്. നമ്മുടെ സങ്കല്പങ്ങളെ മനോഹരവും ഭവ്യവുമായി പൂര്‍ത്തിയാക്കുന്നതിലൂടെ ലോകത്ത് ധര്‍മ്മം സ്ഥാപിക്കപ്പെടും. ഭാരതം വളരുകയും ലോകത്തെ രക്ഷിക്കുകയും ചെയ്യും. അത് നിയതിയുടെ തീരുമാനമാണ്. അയോദ്ധ്യാപുരിയില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥാനത്ത് നമ്മള്‍ സങ്കല്പിച്ചതിലും ഗംഭീരവും മനോഹരവുമായി ഭവ്യക്ഷേത്രം ഉയര്‍ന്നതുപോലെ നാമത് യാഥാര്‍ത്ഥ്യമാക്കും, മോഹന്‍ ഭാഗവത് പറഞ്ഞു. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിന് ചുക്കാന്‍ പിടിച്ച മഹത് വ്യക്തികളെ ആദരിക്കാന്‍ രേശിംബാഗിലെ മഹര്‍ഷി വ്യാസ് സഭാഗൃഹത്തില്‍ ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

ശ്രീരാമന്റെ ഇച്ഛാശക്തി കൊണ്ടാണ് ക്ഷേത്രം ഉയര്‍ന്നതെന്ന് പറയാറുണ്ട്. എന്നാല്‍ എല്ലാവരും അവരവരുടെ കൈയിലെ കമ്പുകള്‍ കൊണ്ട് താങ്ങിയപ്പോഴാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ധനം ഉയര്‍ത്താന്‍ ചെറുവിരല്‍ അനക്കിയതെന്ന് മറക്കരുത്. രാമക്ഷേത്രനിര്‍മ്മാണത്തില്‍ എല്ലാ ഭാരതീയരും പങ്കാളികളായി. അതുപോലെ ലോകത്ത് ധര്‍മ്മം സ്ഥാപിക്കാന്‍ ഭാരതം ഉയരണം. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുംവരെ, ഭാരതം ഒരു ഹിന്ദു രാഷ്‌ട്രമാണെന്ന വസ്തുതയെ പരിഹസിച്ചവരുണ്ടായിരുന്നു. ഇന്ന്, അതേ ആളുകള്‍ ഇത് ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ അത് പ്രഖ്യാപിക്കേണ്ട ഒന്നല്ല, സൂര്യോദയം പോലെ വസ്തുതയാണ്.

എതിര്‍പ്പ് മനസ്സില്‍ ആവേശം സൃഷ്ടിക്കും. അവഗണന നമ്മളില്‍ ചെയ്യേണ്ടത് ചെയ്യാനുള്ള ശാഠ്യം വളര്‍ത്തും. എന്നാല്‍ അനുകൂല സാഹചര്യങ്ങള്‍ നമ്മെ സുഖാലസ്യത്തിലാക്കും. ഇന്ന് രാജ്യത്തിനും സമൂഹത്തിനും നിരവധി നേട്ടങ്ങളുണ്ട്, പക്ഷേ നമ്മള്‍ അതില്‍ അലംഭാവം കാണിക്കരുത്. രാമരാജ്യം സ്ഥാപിതമായത് രാജാവിലൂടെ മാത്രമല്ല, അത് ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

സനാതന ധര്‍മ്മത്തിന്റെ ഉയര്‍ച്ചയ്‌ക്ക് ഭാരതത്തിന്റെ വളര്‍ച്ച അനിവാര്യമാണെന്ന് 150 വര്‍ഷം മുമ്പ് മഹര്‍ഷി അരവിന്ദന്‍ പ്രഖ്യാപിച്ചു. ഉയര്‍ച്ചയുടെ തുടക്കം 1857ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ സംഘടിത സായുധ സ്വാതന്ത്ര്യപ്രക്ഷോഭത്തിലൂടെ ആരംഭിച്ചുവെന്ന് വിചാരിക്കുക. 2014ല്‍, ലണ്ടനിലെ ഗാര്‍ഡിയന്‍ എഴുതി, ‘ഇതാ ഈ ദിവസം, ഭാരതീയര്‍ ആത്യന്തികമായി ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രരായിരിക്കുന്നു. സാങ്കേതികമായി, 1947 ഓഗസ്റ്റ് 15ന് ബ്രിട്ടന്‍ ഭാരതത്തോട് വിട പറഞ്ഞിട്ടുണ്ടാകാം, എന്നാല്‍ ഞങ്ങള്‍ക്ക് അത് ഇപ്പോഴും ഉറപ്പില്ലായിരുന്നു.’ എന്താണ് ഗാര്‍ഡിയന്റെ ഈ വാദത്തിന്റെ അര്‍ത്ഥം എന്ന് ചിന്തിക്കണം.

ഭാരതം ഉയരണം. പക്ഷേ ഏത് തരത്തിലാണ് ഉയരേണ്ടത്? ഭാരതം എന്നത് ഇന്ത്യയാണോ? ഈ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നു. ഇത്രയും വലിയ ഒരു ജനകീയ പ്രസ്ഥാനം ഇല്ലായിരുന്നുവെങ്കില്‍, ക്ഷേത്രം നിര്‍മ്മിക്കപ്പെടുമായിരുന്നോ? അത് സംഭവിച്ചു. അധികാരത്തിലിരിക്കുന്നവര്‍ അതിന് തയാറായില്ലെങ്കില്‍ രാമക്ഷേത്രം സാധ്യമാകുമായിരുന്നോ? അവര്‍ ആ തീരുമാനമെടുത്തു. എന്നാല്‍ എന്താണ് അടിസ്ഥാനം. ഓരോ ഭാരതീയനും രാമക്ഷേത്രനിര്‍മാണത്തില്‍ അവന്റെ മരക്കഷ്ണവും വച്ചു. ഭഗവാന്‍ രാമന്റെ വിരല്‍ അതില്‍ അത്ഭുതം പ്രവര്‍ത്തിച്ചു. ഇതാണ് ശരിയായ പ്രക്രിയ, സര്‍സംഘചാലക് പറഞ്ഞു.

സംഘം എങ്ങനെയാണ് നൂറ് വര്‍ഷം യാത്ര ചെയ്തത്. സംഘത്തിന് ഒന്നുമില്ലായിരുന്നു: പ്രശസ്തിയില്ല, അധികാരമില്ല, പരസ്യമില്ല, വിഭവങ്ങളില്ല. ഡോ. ഹെഡ്ഗേവാര്‍ സഹപ്രവര്‍ത്തകരെ നേടി. ഭാരതം ഹിന്ദു രാഷ്‌ട്രമാണെന്ന് ഉറക്കെപ്പറഞ്ഞു. ആളുകള്‍ ചിരിച്ചു, പക്ഷേ ഇന്ന് അവര്‍ അത് വിശ്വസിക്കുന്നു. പ്രവര്‍ത്തകര്‍ക്ക് ഡോക്ടര്‍ജിയുടെ വാക്കുകളില്‍ ഹൃദയത്തില്‍ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ ഒന്നും വകവയ്‌ക്കാതെ ലക്ഷ്യത്തിലേക്ക് തുഴഞ്ഞുകൊണ്ടേയിരുന്നത്. ലക്ഷ്യസ്ഥാനം എപ്പോഴെത്തുമെന്ന് ആര്‍ക്കും അറിയില്ലെങ്കിലും അവര്‍ വിശ്രമമില്ലാതെ. തുഴഞ്ഞുകൊണ്ടേയിരുന്നു.

രാമരാജ്യത്തിന്റെ അടിത്തറയായി രാമായണം വിവരിക്കുന്നത് ശ്രീരാമന്റെ ഗുണങ്ങളാണ്. നമുക്കിനി ആ ഗുണങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഹൃദയങ്ങളില്‍ അയോദ്ധ്യ സൃഷ്ടിക്കണം. രാഷ്‌ട്രത്തിനായി ക്ഷേത്രം നിര്‍മിക്കണം. രാമരാജ്യത്തിലെ ജനങ്ങളെപ്പോലെ പെരുമാറണം. നമ്മളിലൂടെ, ആ പെരുമാറ്റം സമൂഹത്തില്‍ പടരണം. ഭാരതത്തിന്റെ ഉയര്‍ച്ച എത്ര വേഗത്തില്‍ സംഭവിക്കുമെന്ന് നമ്മള്‍ തീരുമാനിക്കണം. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഹിന്ദു സമൂഹത്തിന് വളരെയധികം ശക്തിയുണ്ട്, നമ്മള്‍ ഒരുമിച്ച് ആ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഒരു ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ കഴിയു, സര്‍സംഘചാലക് പറഞ്ഞു.

ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സമിതി അധ്യക്ഷന്‍ ഭയ്യാജി ജോഷി, ഉപാധ്യക്ഷന്‍ ശ്രീധര്‍ ഗാഡ്‌ഗെ, ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായി, ഗോവിന്ദ ദേവ് ഗിരി മഹാരാജ് എന്നിവര്‍ സംസാരിച്ചു.

നൃപേന്ദ്ര മിശ്ര, ജഗദീഷ് ആഫലെ, ഗിരീഷ് സഹസ്ത്രഭോജനി, ജഗന്നാഥ് ഗുള്‍വെ, ആശിഷ് സോംപുര,നിഖില്‍ സോംപുര, അരുണ്‍ യോഗിരാജ്, ജയ് കാകതികര്‍, മനിഷ് ത്രിപാഠി, സത്യനാരായണ പാണ്‌ഡെ, അനില്‍ സുതാര്‍, കേശവ് ശര്‍മ്മ, വിനോദ് ശുക്ല, രാജീവ് ദുബെ, മനീഷ് ദാധിച്ച്, വിനോദ് മേത്ത, അങ്കുര്‍ ജെയിന്‍, രാജു കുമാര്‍ സിങ്, എ.വി.എസ്. സൂര്യ ശ്രീനിവാസ് നരേഷ് മാളവ്യ, പരേഷ് സോംപുര, നാഥ് അയ്യര്‍, സഞ്ജയ് തിവാരി, ശരദ് ബാബു ജി, അനില്‍ മിശ്ര, ഗോപാല്‍. ചമ്പത് റായ് ഗോവിന്ദദേവ് ഗിരി മഹാരാജ്, വാസുദേവ് കാമത്ത്, റംസാന്‍ഭായ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Tags: Lord RamaDr Mohan BhagavatindiaAyodhyaBharatham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.