കൊച്ചി: ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനോ, പിരിച്ചുവിടാനോ, അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ സര്‍ക്കാരിന് അധികാരമില്ലെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്. സുധാകരന്. ദേവസ്വംബോര്‍ഡ് അംഗങ്ങളായി ചുമതലയേല്‍ക്കുന്നവര്‍ രാഷ്ട്രീയപാര്ട്ടിയില്പെട്ടവരായിരിക്കരുതെന്ന ഹൈക്കോടതിവിധി നിലനില്‍ക്കെ, ഇന്ന് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയക്കാരുടെ ചട്ടുകമായാണ്. സജീവരാഷ്ട്രീയക്കാരനല്ലെന്ന് പ്രതിജ്ഞചെയ്ത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയേറ്റതിനുശേഷം രാഷ്ട്രീയപാര്‍ട്ടികളുടെ ആജ്ഞാനുവര്‍ത്തികളായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അധഃപതിച്ചിരിക്കുകയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്നും വിശ്വാസങ്ങള്‍ നിലനിര്‍ത്തുമെന്നും സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലെത്തിയവര്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്നും ഇവര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: