കൊച്ചി: ശബരിമലയിലേക്ക് 41 ദിവസത്തെ വ്രതശുദ്ധിയോടെ വരുന്നവരെ മാത്രം ജാതി, മത, ലിംഗ വിവേചനമില്ലാതെ കടത്തി വിടാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കര്‍ശനമായി വ്രതം പാലിച്ചവരെ മാത്രം അവരുടെ തന്നെ രേഖാമൂലമുള്ള പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കടത്തിവിടാന്‍ തീരുമാനിച്ചാല്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഇന്നത്തെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ശബരിമലയിലെ ആചാരങ്ങള്‍ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. 41 ദിവസത്തെ നിയന്ത്രണങ്ങളോടെയുള്ള വ്രതം സ്വീകരിച്ച് ഇരുമുടിക്കെട്ടുകളുമായി വേണം ശബരിമലക്ക് പോകേണ്ടത്. വ്രതമെടുക്കുന്നതിലൂടെ ക്ഷമ, സഹിഷ്ണുത, സഹന ശക്തി എല്ലാവരോടും സ്‌നേഹം തുടങ്ങിയ ഗുണങ്ങള്‍ ഭക്തരിലുണ്ടാകും.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇപ്രകാരം എത്തുന്ന ഭക്തരെ മാത്രം നടയിലേക്ക് കടത്തിവിട്ടാല്‍ ശബരിമലയില്‍ സമാധാനമു
ണ്ടാവും. മല കയറാന്‍ എത്തുന്നവരില്‍ നിന്ന് വ്രതശുദ്ധി നോറ്റവരാണെന്ന് ദേവസ്വം അധികൃതര്‍ എഴുതി വാങ്ങണം. സാംബവ മഹാസഭ ജനറല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗവുമായ പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ശിവന്‍ കദളിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
















