കൊച്ചി: ശബരിമല സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമക്കെതിരെ ഉദ്യോഗസ്ഥ തലത്തില്‍ നപടി. എറണാകുളം ബോട്ട്‌ജെട്ടി ഓഫീസില്‍ നിന്നും രവിപുരത്തേക്കാണ് സ്ഥലം മാററിയത്. ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്ത തസ്തികയിലേക്കും രഹ്നയെ മാറ്റിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സംബന്ധിച്ചും ബിഎസഎന്‍എല്‍ രഹ്‌നയോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന്റെ മറുപടിയുടെയും ആഭ്യന്തരവിജിലന്‍സിന്റെ അന്വേഷണത്തിന്റെയും പത്തനംതിട്ട പോലിസ് രഹ്നക്കെതിരെ എടുത്തിട്ടുള്ള കേസിന്റെ ഗതിയുടെയും അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം കൃത്യമായ ഗൂഡാലോചനയോടെയാണ് രഹ്ന ഫാത്തിമ മല കയറാന്‍ എത്തിയതെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. വാഗമണ്ണില്‍ മൂന്നു ദിവസം നീണ്ടു നിന്ന രഹസ്യ ഡേറ്റിംഗ് പാര്‍ട്ടിയില്‍ മദ്യവും ലഹരിയും മാംസവും അടക്കം ഉപയോഗിച്ച്, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്ത ശേഷമാണ് രഹന ഫാത്തിമ കഴിഞ്ഞ 19 ന് മലകയറാന്‍ സന്നിധാനത്ത് എത്തിയത്.
ഫെയ്‌സ്ബുക്കിലെ ആക്ടിവിസ്റ്റുകളുടെ സീക്രട്ട് ഗ്രൂപ്പായ ഡേറ്റിംഗ് – എ കളര്‍ഫുള്‍ ഡിലൈറ്റ് – എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ 13 മുതല്‍ 16 വരെ വാഗമണ്ണിലെ രഹസ്യ സങ്കേതത്തില്‍ ഡേറ്റിംഗ് കൂട്ടായ്‌മ സംഘടിപ്പിച്ചത്.
















