തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ അറ്റോര്‍ണി ജനറലിന്റെ നിലപാട് സുപ്രീംകോടതി പരിഗണിച്ചാല്‍ വിധി നടപ്പിലാക്കാന്‍ സാവകാശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇക്കാര്യം മുന്‍ നിര്‍ത്തി സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടാം,
റിവ്യൂ ഹര്‍ജിയുടെ സാധ്യതകള്‍ നിയമ വിദഗ്ധരുമായി ആലോചിക്കാം, ആചാര്യ സഭ കൂടാം തുടങ്ങിയ വാഗ്ദാനങ്ങള്‍ ദേവസ്വം ബോര്‍ഡ് നാളത്തെ ചര്‍ച്ചയില്‍ മുന്നോട്ടുവയ്‌ക്കും.
അതിന് മുന്നോടിയായാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാകില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കിയതെന്നും ചര്‍ച്ചയ്‌ക്കെത്തുന്നവരെ ധരിപ്പിക്കും. ഇതുവഴി സമരത്തിന്റെ മുനയൊടിക്കാം എന്ന പ്രതീക്ഷയിലാണ് ബോര്‍ഡ്.
ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കിയതും സര്‍ക്കാരിന്റേത് സമവായ നീക്കമാണെന്ന് വ്യക്തമാക്കുന്നു.
















