Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ഓടയില്‍ നിന്ന്’ പ്രായം 75

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 08:55 am IST
inEntertainment

മഹത്തായ മനുഷ്യസ്‌നേഹം നിലനില്‍ക്കാനായി ചരിത്രത്തില്‍ എക്കാലവും ത്യാഗവും സഹനവും ഉണ്ടായിട്ടുണ്ട്. അത്തരം സഹനങ്ങളുടെ മുറിപ്പാടുകളില്‍ ജീവിച്ചവരുടെ ഓര്‍മകള്‍ ആവേശഭരിതമാക്കിയ ലോകത്താണ് പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസവുമായി മനുഷ്യന്‍ മുന്നേറുന്നത്. ഇത്തരം സഹനങ്ങളുടെ മുന്നേറ്റ കഥകള്‍ എന്നും ഏതുരംഗത്തും ഉണ്ടായിട്ടുണ്ട്. 

ഒര്‍ഥത്തില്‍ വായനയ്‌ക്കും ചിന്തയ്‌ക്കും കൂടുതല്‍ വഴിതെളിക്കുന്നതും ഇത്തരം കഥകളാണ്. ഏതവസ്ഥയിലും മനുഷ്യ സ്‌നേഹത്തെ വിളിച്ചു പറയുന്ന ത്യാഗസുരഭിലമായ കഥകളായിരുന്നു മലയാള നോവല്‍ സാഹിത്യത്തിന്റെ തുടക്കക്കാലത്ത് പ്രമേയത്തിന്റെ കേന്ദ്രസ്ഥായിയായി ഉണ്ടായിരുന്നത്. ഇത്തരം പ്രമേയങ്ങളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നൊരു നോവലാണ് പി. കേശവദേവിന്റെ ഓടയില്‍നിന്ന്. 1942 ല്‍ ഇറങ്ങിയ ഈ നോവലിനിപ്പോള്‍ 75 വയസാകുന്നു. ഓടയില്‍നിന്ന് രചനാകാലത്ത് നിലനിന്നിരുന്ന സാമൂഹ്യ ചുറ്റുപാടുകളും അവയോട് മനുഷ്യന്‍ എങ്ങനെ പ്രതികരിക്കുമെന്നുകൂടിയുള്ള കാലഘട്ടത്തിന്റെ കണ്ണാടിയായിക്കൂടിത്തന്നെ ഇൗ പ്രമേയത്തെ കാണണം.    

ഇല്ലവല്ലായ്‌മക്കാരനാണെങ്കിലും ആരുടേയും മുന്നില്‍ തലകുനിക്കാത്ത പ്രകൃതമായിരുന്നു ബാലനായ പപ്പുവിന്റേത്. അതുകൊണ്ടുതന്നെ സ്‌ക്കൂളില്‍നിന്നും ഉറ്റവരില്‍നിന്നും അവന്‍ പിന്‍തള്ളപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ അവിടത്തെ പഴമക്കാരോട് ഏറ്റുമുട്ടി പപ്പു കൂലിവേലചെയ്തു. കാലമാറ്റത്തില്‍ പപ്പു റിക്ഷാവലിക്കാരനായി. ആരേയും കൂസാതെ അയാള്‍ നെഞ്ചുവിരിച്ച് റിക്ഷാവലിച്ചു. അതിലൂടെ നല്ലവരുമാനവും സുഖവുമായി ജീവിച്ചു. ഒരിക്കല്‍ തന്റെ റിക്ഷാവണ്ടി മുട്ടി ഓടയില്‍ വീണ ലക്ഷ്മി എന്ന ബാലികയെ പപ്പു രക്ഷിച്ച് അവളുടെ എല്ലാമായി. 

അച്ഛന്‍ മരിച്ച അവള്‍ക്കയാള്‍ രക്ഷകനായി. ലക്ഷ്മിയും അവളുടെ അമ്മയുംകൂടി പപ്പുവിന്റെ പലശീലങ്ങളും മാറ്റിയെടുത്തു. അയാള്‍ ലക്ഷ്മിയെ പഠിപ്പിക്കാനായി കൂടുതല്‍ അധ്വാനിച്ചു. അവളെ നല്ലൊരു പണക്കാരന് വിവാഹം ചെയ്തുകൊടുത്തു. നാളുകള്‍ ചെന്നപ്പോള്‍ അധ്വാനഭാരത്താല്‍ പപ്പുവിന് കലശലായ ക്ഷീണവും നിരന്തമായ ചുമയും പിടിപെട്ടു. നല്ലനിലയില്‍ കഴിയുന്ന, പപ്പുവിന്റെ എല്ലാമായ ലക്ഷ്മിക്ക് അയാളുടെ ചുമ അലോസരമായി. അവിടെ പപ്പു തകര്‍ന്നുപോകുകയായിരുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലത്തിന്റേയും പോരാട്ടത്തിന്റേയും സാമൂഹ്യചുറ്റുവട്ടമുള്ള അന്നത്തെക്കാലത്ത് എഴുത്തുകാര്‍ക്കും വാത്സല്യം പൊതുവെ ഉണ്ടായിരുന്നത് ഇത്തരം പ്രമേയങ്ങളാണ്.  അസമത്വങ്ങള്‍ക്കെതിരെ സ്വതവെ വിപ്‌ളവ വീര്യം ഉള്‍ക്കൊണ്ട പി. കേശവദേവില്‍ നിന്നും ഇത്തരമൊരു നോവലേ അക്കാലത്ത് പ്രതീക്ഷിക്കേണ്ടതുള്ളുവെന്നത് സ്വാഭാവികം മാത്രം. അധ്വാനത്തിന്റെ മഹത്വവും ആദര്‍ശത്തിന്റെ തോല്‍ക്കാത്ത തന്റേടവുമുള്ള പൗരുഷം ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തയായിരുന്നു ദേവിന്റേത്. 

അതുകൊണ്ടാണ് ഭാവനയെ മാറ്റിനിര്‍ത്തി അന്നത്തെ ജീവിതത്തോട് നേരെ ചൊവ്വേയുള്ള യഥാതഥ രീതി  സാഹിത്യരചനയില്‍ ദേവ് കൊണ്ടുവന്നത്. സാമൂഹ്യ പ്രസക്തിയുള്ള ഇത്തരം വിഷങ്ങളായിരുന്നു അന്നത്തെക്കാലത്തെ സാഹിത്യത്തിന്റെ ഈടുവെപ്പ്. ദേവിന്റെ നിരവധി കൃതികളില്‍ ഏറെ മികച്ചു നില്‍ക്കുന്നതും ഇന്നും വായനക്കാരെ പ്രലോഭിപ്പിക്കുന്നതുമായ നോവലാണ് ഓടയില്‍ നിന്ന്. എതിര്‍പ്പിന്റെ നിഷേധ സൗന്ദര്യവും ജീവിത സുഗന്ധവും ഒന്നിച്ചു ചേര്‍ന്ന ഓടയില്‍ നിന്ന് 1965 ല്‍ സിനിമയായി.

സത്യന്‍, പ്രേംനസീര്‍, അടൂര്‍ഭാസി, കോട്ടയം ചെല്ലപ്പന്‍, കവിയൂര്‍ പൊന്നമ്മ, കെ. ആര്‍.വിജയ തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ചിത്രം വിജയമായിരുന്നു. പി.കേശവദേവ്  തിരക്കഥയും സംഭാഷണവും രചിച്ച് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും പ്രസിദ്ധമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

പുതിയ വാര്‍ത്തകള്‍

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.