Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരസ്പരസ്‌നേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 02:16 am IST
in Samskriti

ഈശ്വരഭക്തിയെന്നത് കേവലം ചടങ്ങുകളിലോ ആരാധനയിലോ ഒതുങ്ങരുത്. അത് സഹജീവികളോടുള്ള സ്‌നേഹം, കരുണ, ക്ഷമ തുടങ്ങിയവയിലൂടെ പ്രകാശിക്കണം. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ തലോടും. കാരണം യഥാര്‍ഥത്തില്‍  രണ്ടും രണ്ടല്ല, ഒന്നിന്റെ തന്നെ ഭാഗങ്ങളാണ്. അതുപോലെ മറ്റുള്ളവരില്‍ നമ്മളെത്തന്നെ കണ്ട് ഏകത്വബുദ്ധിയോടെ സ്‌നേഹിക്കാന്‍ കഴിയണം. നമ്മളെല്ലാവരും ഏറ്റവുമധികം സ്‌നേഹിക്കുന്നത് നമ്മെ തന്നെയാണ്. മറ്റുള്ളവരെയും നമ്മെപ്പോലെതന്നെ കാണാന്‍ കഴിഞ്ഞാല്‍ അവിടെ സ്‌നേഹം തടസ്സമില്ലാതെ പ്രകാശിക്കും. 

നമ്മളോരോരുത്തരും മറ്റുള്ളവരില്‍ നിന്ന് വേറിട്ടതാണെന്നു നമ്മള്‍ കരുതുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അങ്ങനെയല്ല. നാമെല്ലാം അടിസ്ഥാനപരമായി ഒന്നാണ്. എവിടെ ശുദ്ധമായ സ്‌നേഹമുണരുന്നുവോ അവിടെ തല്‍ക്കാലത്തേക്കെങ്കിലും നമ്മളിലെ ഞാനെന്ന ഭേദഭാവം അലിയുകയാണ്, ഏകത്വം അനുഭവപ്പെടുകയാണ്. 

ജീവിതത്തില്‍ ഓരോ നിമിഷവും നമ്മള്‍ ആരോടെല്ലാം ഇടപഴകുന്നുവോ അവരെല്ലാം നമ്മുടെ അയല്‍ക്കാരാണ്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ കുടുംബത്തിലുള്ളവരും സഹപാഠികളും സഹപ്രവര്‍ത്തകരും സഹയാത്രികരും എല്ലാം അയല്‍ക്കാര്‍ തന്നെ. അവരുമായി നല്ല ബന്ധമുണ്ടാകുമ്പോള്‍ അതിന്റെ പ്രയോജനം നമുക്കു തന്നെയാണ്. 

അയല്‍പക്കത്തുള്ളവര്‍ നന്നാകണേ എന്നു പ്രാര്‍ഥിക്കുമ്പോള്‍ നമുക്കാണു ശാന്തി ലഭിക്കുന്നത്. ഉദാഹരണത്തിന്, നമ്മുടെ അടുത്ത വീട്ടില്‍ ഒരു കള്ളന്‍ താമസിക്കുന്നുണ്ടെങ്കില്‍ നമുക്ക് രാത്രിയില്‍ സമാധാനമായി ഉറങ്ങാന്‍ കഴിയുമോ? വീടു പൂട്ടി ആവശ്യമുള്ളിടത്തു പോകുവാന്‍ സാധിക്കുമോ? അയല്‍പക്കത്തെ കള്ളന്‍ നമ്മുടെ വീട്ടില്‍ കയറുമോ, മോഷ്ടിക്കുമോ എന്നുള്ള ചിന്ത മാത്രമായിരിക്കും എല്ലാസമയവും. എന്നാല്‍ ആ കള്ളന്റെ മനസ്സു നന്നായി, അയാള്‍ മോഷണം ഉപേക്ഷിച്ചാല്‍ നമുക്കു സുരക്ഷിതമായി, സമാധാനമായി ജീവിക്കാന്‍ സാധിക്കും. ഒരാള്‍ നന്നാകുമ്പോള്‍ അയാളുടെ സമീപത്തുള്ളവര്‍ക്കെല്ലാം അതു ഗുണകരമായിത്തീരുന്നു. നമ്മുടെയെല്ലാം ഉയര്‍ച്ച പരസ്പരം ആശ്രയിച്ചിരിക്കുന്നു. മറ്റുള്ളവരുടെ സാമീപ്യവും സമ്പര്‍ക്കവും അവരിലുള്ള നല്ല ഗുണങ്ങളെ പകര്‍ത്താനായി നമ്മള്‍ ഉപയോഗപ്പെടുത്തണം. 

അയല്‍ക്കാരെ സ്‌നേഹിക്കുക എന്നത് നമ്മളില്‍ പലരെയും സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല. അടുത്തുള്ളവരുടെ തെറ്റു കാണാനുള്ള പ്രവണത മനുഷ്യസഹജമാണ്. അതുകൊണ്ടുതന്നെ സഹോദരീസഹോദരന്മാര്‍ തമ്മില്‍പോലും കലഹവും, സഹപ്രവര്‍ത്തകര്‍ തമ്മില്‍ അവിശ്വാസവും സഹപാഠികള്‍ തമ്മില്‍ മത്സരവും സമൂഹത്തില്‍ സാധാരണമാണ്. ചിലരാകട്ടെ, അയല്‍ക്കാരുടെ ഉയര്‍ച്ചയില്‍ അസൂയപ്പെടുകയും അവരുടെ താഴ്ചയില്‍ സന്തോഷിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള മനോഭാവം മൂലം നമ്മുടെ ഉള്ളില്‍ ഇരുള്‍ പരക്കുന്നു. 

ഒരു കോളനിയില്‍ ഒരു ഭാര്യയും ഭര്‍ത്താവും പുതിയതായി താമസം തുടങ്ങി. അടുത്ത ദിവസം രാവിലെ അവര്‍ പ്രാ

തല്‍ കഴിക്കുമ്പോള്‍ അയല്‍വീട്ടിലെ സ്ത്രീ അലക്കിയ വസ്ത്രം ഉണക്കാനിടുന്നത് അവര്‍ ജനാലയിലൂടെ കണ്ടു. യുവതി ഭര്‍ത്താവിനോടു പറഞ്ഞു, ‘അവര്‍ ഉണക്കാനിട്ടിരിക്കുന്ന ഉടുപ്പ് അത്ര വൃത്തിയായിട്ടില്ല. അവര്‍ക്ക് ശരിക്ക് അലക്കാനറിയില്ലെന്നു തോന്നുന്നു.’ ഇതുകേട്ട് ഭര്‍ത്താവ് നിശ്ശബ്ദനായിരുന്നു. പിന്നീടുള്ള ഓരോ ദിവസവും രാവിലെ ഭാര്യയുടെ ഇതേ രീതിയിലുള്ള സംസാരം  ആവര്‍ത്തിച്ചു. അപ്പോഴും ഭര്‍ത്താവ് ഒന്നും മിണ്ടിയില്ല. ആഴ്ചകള്‍ കഴിഞ്ഞ് ഒരു ദിവസം അയല്‍ക്കാരി ഉണക്കാനിട്ടിരുന്ന വസ്ത്രം കണ്ട് യുവതി ആശ്ചര്യത്തോടെ ഭര്‍ത്താവിനോടു പറഞ്ഞു, ‘നോക്കൂ, ഒടുവില്‍ നമ്മുടെ അയല്‍ക്കാരി വൃത്തിയായി അലക്കാന്‍ പഠിച്ചെന്നു തോന്നുന്നു. ഇന്ന് അവര്‍ അയയിലിട്ടിരിക്കുന്ന വസ്ത്രമെല്ലാം വളരെ വൃത്തിയായിരിക്കുന്നു. ആരായിരിക്കും അവരെ ഇതു പഠിപ്പിച്ചത്?’ ഭര്‍ത്താവ് പറഞ്ഞു, ”ഞാന്‍ ഇന്നുരാവിലെ തന്നെ എഴുന്നേറ്റ് നമ്മുടെ ജനാലച്ചില്ലുകളൊക്കെ നന്നായി കഴുകിവൃത്തിയാക്കി. ചില്ല് അഴുക്കുപി

ടിച്ചിരുന്നതുകൊണ്ടാണ് വസ്ര്തങ്ങള്‍ അഴുക്കുനിറഞ്ഞതായി നിനക്കു തോന്നിയത്.”

ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്. മറ്റുള്ളവരുടെ നന്മകള്‍ ദര്‍ശിക്കുവാന്‍ നമുക്കു സാധിക്കണമെങ്കില്‍, മനസ്സ് നിര്‍മലമാകണം. നമ്മുടെയുള്ളിലെ അഹങ്കാരവും, അസൂയയും, കുശുമ്പും, വെറുപ്പുമെല്ലാം നമ്മുടെ വീക്ഷണത്തെ വികലമാക്കും. നമ്മുടെ വീക്ഷണത്തിലുള്ള വൈകല്യം കാരണം, മറ്റുള്ളവരില്‍, ഇല്ലാത്ത ദോഷങ്ങള്‍ ഉള്ളതായി നമുക്കു തോന്നും. അതുമൂലം അവരെ ശരിയായി ഉള്‍ക്കൊള്ളുവാനോ സ്‌നേഹിക്കുവാനോ നമുക്കു കഴിയാതെപോകും. 

ജീവിതത്തിന്റെ ഏതു മണ്ഡലത്തിലായാലും നമ്മളുമായി അടുത്ത് ഇടപഴകുന്നവരോട് സ്‌നേഹഭാവം വളര്‍ത്തുന്നതിലൂടെ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാനും സ്‌നേഹവും സന്തോഷവും നിറഞ്ഞ ഒരന്തരീക്ഷം ചുറ്റും സൃഷ്ടിക്കുവാനും നമുക്കു കഴിയും. അതിനു മക്കള്‍ക്കു കഴിയട്ടെ.

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.