കൊച്ചി: നടനും നിരവധി കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന ചിത്രം ‘ദില്‍’ ഈ മാസം 6 ന് ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന ‘ദില്‍’ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ്. വിശ്വസിച്ച ഒരാളില്‍ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും നായകനുമായ അക്ഷയ് അജിത്ത് പറഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന അക്ഷയ് അജിത്ത് മലയാളം, തമിഴ് ഗാനങ്ങളുടെ കവര്‍ സോങ്ങുകള്‍ ഒരുക്കി ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ഗായകനാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ ഒട്ടേറെ നടീനടന്മാരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബാംഗ്ലൂരും കേരളവുമാണ് പ്രധാന ലൊക്കേഷനുകള്‍.
ബാനർ – സിനി സൗത്ത് പ്രൊഡക്ഷൻസ്, നിർമ്മാണം – സിനി സൗത്ത് പ്രൊഡക്ഷൻസ്,
സംവിധാനം – അക്ഷയ് അജിത്,
കഥ – സജി ബേബി
ഛായാഗ്രഹണം – അജിത് തോമസ്,
അസോസിയേറ്റ് സംവിധായകർ – ജിൻസ് & മാർട്ടിൻ ,
സഹസംവിധായകർ – എൽദോസ്, ജെയിംസ്, ശരത്.
കലാസംവിധാനം – ജീവമോൻ ,
വസ്ത്രാലങ്കാരം – സൂര്യ.
മേക്ക്‌അപ്പ് – റൊണക്സ് ,
നൃത്തസംവിധാനം – പ്രമേഷ്,
ആക്ഷൻ സംവിധാനം – കലൈ കിങ്സ്റ്റൺ ,
സംഗീതം – ഗോപി സുന്ദർ & സിവിൻ
എഡിറ്റർ,അസിസ്റ്റന്റ് – ടൈറ്റസ്,
പ്രൊഡക്ഷൻ കൺട്രോളർ – സജി പുതുപ്പള്ളി,
സ്റ്റിൽസ് – സന്തോഷ്
ലൊക്കേഷൻ മാനേജർമാർ – സുനിൽ & ബാബു. തുടങ്ങായവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തികർ.
പി.ആർ.ഒ. – പി.ആർ .സുമേരൻ
















