ന്യൂദൽഹി: ദൽഹിയിൽ ആം ആദ്മി പാർട്ടി നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആപ്പ് നേതാവ് നവീൻ ദാസിന്റെ മൃതദേഹമാണ് ഗാസിയാബാദിലെ ലോനി-ബൊപ്പാറ റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. നവീനെ സ്വവർഗരതിക്കാരനായ സുഹൃത്തിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
നവീനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന തയ്യബ് ഖുറേഷി, ഇയാളുടെ സഹോദരൻ തലീബ് ഖുറേഷി സുഹൃത്ത് സമർ ഖാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവീനും തയ്യബ് ഖുറേഷിയും തമ്മിൽ സ്വവർഗാനുരഗ ബന്ധത്തിലായിരുന്നു. ഇവർ തമ്മിലുള്ള വീഡിയോ തയ്യബിനെ കാട്ടി തന്നോടൊപ്പം ഫ്ലാറ്റിൽ നിൽക്കാൻ നവീൻ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ നവീനെ ഒഴിവാക്കുന്നതിനായി തയ്യബ് സഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.
ഹൽവയിൽ ഉറക്കഗുളിക ചേർത്ത് നൽകിയശേഷം കാറിനുള്ളിൽ നവീനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഇതിനിടയിൽ നവീന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 7.85 ലക്ഷം രൂപ പ്രതികൾ കൈക്കലാക്കുകയും ചെയ്തു. പ്രതികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
















